ഇമേജ് സ്വരക്ഷാര്‍ഥം പറഞ്ഞുപോയ ഒരു മാപ്പ്!

വെള്ളിത്തിരയിലും തരുവായ തരുവുകളിലാക്ക പോസ്റ്ററുകളിലും കാണുന്നപൃഥ്വിരാജ് എന്ന ഇമേജാണോ, അതോ നാമാരിക്കലും കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്തപൃഥ്വിരാജ് എന്ന ചോരയും നീരുമുള്ള യുവാവാണോമാപ്പ് പറഞ്ഞത്?
ഇമേജ് സ്വരക്ഷാര്‍ഥം പറഞ്ഞുപോയ ഒരു മാപ്പ്!
Updated on
2 min read

സിനിമയില്‍ ചെയ്ത തെറ്റിന് ജീവിതത്തില്‍ മാപ്പ് പറയേണ്ടിവരിക എന്നത് അപൂര്‍വമാണ്. ഒരു നടന് അങ്ങന ചെയ്യേണ്ടി വന്നത്, അഥവാ അരാചകമന്ന് തോന്നിപ്പോകാറുള്ള, സാമൂഹ്യമാധ്യമങ്ങളുട കരുത്ത് കാണിക്കുന്നു. സാമ്പ്രദായിക മാധ്യമങ്ങള്‍ താരങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണവും ആനുകൂല്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇല്ല. അവര്‍ക്കത് പ്രതീക്ഷിക്കാനും വയ്യ. അവര്‍ താരത്ത വിചാരണ ചെയ്യുകയായിരുന്നു, അയാള്‍ മാപ്പ് പറയും വരെ. സാമൂഹ്യമാധ്യമങ്ങള്‍ പ്രസക്തമാകുന്ന സന്ദര്‍ഭം അങ്ങനെ ഇല്ലാതാകുന്നു.

 
പണ്ട് ജനകീയ സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ക്കനൂലിക്കാരായ ഡോക്ടര്‍മാര പരസ്യമായിവിചാരണ ചെയ്തതു പോലാരു സന്ദര്‍ഭം. നാംആഘോഷിക്കേണ്ടതാണ് ഈ സന്ദര്‍ഭം. പക്ഷ അതാക്കെ കഴിയുമ്പോഴും ചിലസംശയങ്ങള്‍ ബാക്കിയാവുന്നു. ആരാണ് മാപ്പ്പറഞ്ഞത്? വെള്ളിത്തിരയിലും തരുവായ തരുവുകളിലാക്ക പോസ്റ്ററുകളിലും കാണുന്നപൃഥ്വിരാജ് എന്ന ഇമേജാണോ, അതോ നാമാരിക്കലും കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്തപൃഥ്വിരാജ് എന്ന ചോരയും നീരുമുള്ള യുവാവാണോമാപ്പ് പറഞ്ഞത്? ഇമേജാണ് മാപ്പ് പറഞ്ഞതന്നാണ് ഇവന്റ എളിയ ബുദ്ധിക്ക് തോന്നിയത്. ആഇമേജിന് നാളയും നിലനില്‍ക്കാന്‍ അങ്ങന ഒരുമാപ്പ് വേണമായിരുന്നു. ഇമേജ് സ്വരക്ഷാര്‍ഥം പറഞ്ഞുപോയ ഒരു മാപ്പ്!
 
ഇവിടയാണ് ഇവന്റെ പ്രശ്‌നം തുടങ്ങുന്നത്. നടിയ തട്ടിക്കാണ്ടുപോയ സംഭവത്തില്‍ ഒട്ടാകയുള്ള ഇമേജുകളുട  ഈ ബ്രാത്മകത. പള്‍സര്‍ സുനി ഉന്നം വച്ചത് വെറുമൊരു സ്ത്രീയ അല്ല. നടിയെയാണ്. ഏതങ്കിലും നാടകനടി അല്ല. എക്‌സ്ട്രാ നടി പോലുമല്ല. നല്ല ഇമേജുള്ള ഒരുതാരത്തയാണ്. അതുകാണ്ടാണിത് വലിയപ്രശ്‌നമായത്. അതുകൊണ്ട് മാത്രം!. ഇമേജിന്റ ആ താരപരിവേഷമാണ് പള്‍സര്‍ സുനിയേയും പോലിസിനേയും വട്ടിലാക്കിയത്.ആ പരിവേഷം മൂലമാണ് ആ വാര്‍ത്തക്ക് ഒന്നാംപേജില്‍ നിന്നും മാറിപ്പോകാന്‍ കഴിയാത വന്നത്. 

ഈ താരപരിവേഷത്തിനും അപ്പുറം മറ്റൊരു നടന്റേയും പണ്ട് അയാളുട ഭാര്യയായിരുന്ന നടിയുടേയും താരപരിവേഷം കൂടി ചേര്‍ന്നതോടെ പള്‍സര്‍ സുനിയും പോലീസും ഒരുപോല കുടുങ്ങിപോയി. ഒത്തുകളിയാന്നും പിന്നെ നടപ്പില്ല. ഒടുവില്‍ നടന്റ മാപ്പ് പറയല്‍ കൂടി ആയപ്പോള്‍ എല്ലാവരും കുടുങ്ങി...... പോലീസും പത്രങ്ങളും എന്നുവേണ്ട എല്ലാവരും.
 
സ്ത്രീവിരുദ്ധമായ കേരളീയ സമൂഹത്തിന്റ വിയര്‍ത്തൊലിച്ച ശരീരത്തില്‍ കുളിര്‍ക്കാറ്റു പോലാരു സുഖം അങ്ങന ഉണ്ടായി. പക്ഷ ഇതാക്ക കണ്ടും കേട്ടും സാധാരണ പെണ്ണുങ്ങള്‍ ആശ്വസിക്കാന്‍ വരട്ട. അവരെ പിന്തുടര്‍ന്ന് അക്രമിക്കാന്‍ പള്‍സര്‍ മോട്ടോര്‍ ബൈക്കില്‍ ഇനിയും സുനിമാര്‍ വരും. അവര സംരക്ഷിക്കാനും അക്രമിക്കപ്പട്ടവളെ കൂടുതല്‍ അപമാനിക്കാനും പോലീസ് അടക്കമുള്ള ഭരണകൂടസ്ഥാപനങ്ങള്‍ കൂടെവരും. അതുകാണ്ട് നാട്ടിലെ സാധാരണ പെണ്ണുങ്ങള്‍ പഴയ പോല സൂക്ഷിച്ചുപെരുമാറുന്നത് തന്നയാണ് ബുദ്ധി. എന്നാലും നമ്മുക്ക് ആശ്വസിക്കാം. നടിമാരങ്കിലും രക്ഷപ്പടുമല്ലോ. സ്ത്രീവിരുദ്ധസിനിമക്ക് ഡയലോഗ്എഴുതുന്നവര്‍ ഒരിത്തിരി കൂടി ശ്രദ്ധിക്കുമല്ലോ. ആഡയലോഗടിക്കാന്‍ വേഷം കെട്ടിവരുന്ന മാന്യന്മാരായ നടന്മാരും ഒരല്പം മടിക്കുമല്ലോ!. 

ഒരു നടിയുടെ  ധീരതകാണ്ട് അത്രക്കെങ്കിലും സാധിച്ചെടുക്കാനായത് നിസാരമല്ല. കട്ടിയ പെണ്ണിന് നെറുകയില്‍ സിന്ദൂരം വേണം; താലിവേണം. അവളുടെ കെട്ടിയോന് വേണ്ട, ചിഹ്നങ്ങളാന്നും എന്ന് തീരുമാനിക്കുക. പെണ്ണ് പര്‍ദ്ദയിടണമന്ന് ശഠിക്കുന്ന കെട്ടിയോന്‍ചിഹ്നങ്ങളാന്നും അണിയാതെ സര്‍വതന്ത്രസ്വതന്ത്രനായി നടക്കുക. ലീസ് അണിഞ്ഞ പെണ്ണിനെ കാണുമ്പോള്‍ തുടകളും അതിനപ്പുറവും ഓര്‍ത്ത് ഉദ്ധാരണം സംഭവിക്കുന്ന പുരുഷലിംഗ സംരക്ഷണത്തിനായിസ്ത്രീകള്‍ 'മാന്യമായി'' വസ്ത്രം ധരിക്കണമന്ന് ആണും പെണ്ണും ഒരുപോല ശഠിക്കുക. അങ്ങനയങ്ങന വേഷത്തിലും നോട്ടത്തിലും കാട്ടായങ്ങളിലുമല്ലാംഅടിമുടി സ്ത്രീ വിരുദ്ധമായ നമ്മുടെ സമൂഹത്തില്‍ ഇത്രയങ്കിലും സംഭവിചല്ലോ. അതിന് ആ നടിയോട് നന്ദിയുള്ളവരായിരിക്കുക..... എല്ലാ പെണ്ണുങ്ങളും പെണ്ണുങ്ങള സ്‌നേഹിക്കുന്ന ആണുങ്ങളുണ്ടങ്കില്‍ അവരും. ഒരുപോല....! നടിക്കു നന്ദി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com