കണക്കുപുസ്തകം - അഖില്‍ പുതുശ്ശേരി എഴുതിയ കവിത

boy writting diary
representative image created by Ai image generatorAi image generator
Updated on
1 min read

ഴാംക്ലാസ്സിലെ

മാധവന്‍ മാഷുടെ

ഉപന്യാസ ക്ലാസ്സിനു ശേഷം

ഞങ്ങള്‍ക്കെല്ലാവര്‍ക്കും

പുതിയൊരു ശീലമുണ്ടായി;

ഡയറിയെഴുത്ത്.

ഞങ്ങളുടെ

ചെറിയ പുസ്തകത്താളുകളില്‍

വൈകുന്നേരത്തെ കിളിത്തട്ടും

ദൂരദര്‍ശനിലെ ശക്തിമാനും

അമ്മയുണ്ടാക്കിയ കപ്പപ്പുഴുക്കിന്റെ

ചൂടുമണവും

നിറഞ്ഞുനിന്നു.

boy writting diary
മഥനം - ഇവി സുജനപാല്‍ എഴുതിയ കവിത

ഞങ്ങള്‍ പരസ്പരം

താളുകള്‍ മാറ്റിവായിച്ച്

ഉച്ചനേരങ്ങളെ

ആഘോഷമാക്കി.

പക്ഷേ,

ക്ലാസ്സിലെ അവസാനത്തെ ബഞ്ചിലിരുന്ന്

അപ്പു മാത്രം

തന്റെ തോല്‍ച്ചട്ടയുള്ള,

ചെറിയൊരു ഇരുമ്പുതാഴിട്ടു പൂട്ടിയ ഡയറി

ആരെയും കാണിക്കാതെ

നെഞ്ചോട് ചേര്‍ത്തുപിടിച്ചു.

അതില്‍ നിറയെ

അവന്റെ വലിയ വീട്ടിലെ

സന്തോഷങ്ങളാണെന്ന് അവന്‍ പറഞ്ഞു.

രാത്രികളില്‍

നഗരത്തില്‍ കാറില്‍ ചുറ്റുന്നതും,

അച്ഛന്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തുവിടുന്ന

വിലകൂടിയ വിദേശ മിഠായികളും,

അവധിക്കാലത്തെ

വിമാനയാത്രകളുമാണെന്ന്

അവന്‍ ഗമയോടെ പറഞ്ഞിരുന്നു.

ഞങ്ങളുടെ

ചെറിയ ജീവിതങ്ങളിലെ

പഴയ ഹെര്‍ക്കുലീസ് സൈക്കിളും

കണ്ണാടിഗോലികളും

അവന്റെ അത്ഭുതലോകത്തിന് മുന്നില്‍

ചെറുതായിപ്പോകുന്നത് കണ്ട്

ഞങ്ങള്‍ക്ക് വല്ലാതെ അസൂയ തോന്നി.

boy writting diary
അപ്പാപ്പൻ - ആകാശ് കിരൺ ചീമേനി എഴുതിയ കവിത

അവന്റെ മായാലോകം

ഒന്ന് ഒളിച്ചുകാണാന്‍

ഞങ്ങളുടെ പില്‍ക്കാല അന്വേഷണാത്മകത

ഒരു ദിവസം

തീരുമാനിച്ചുറപ്പിച്ചു.

പി.ടി. പിരീഡില്‍

അവന്‍ ഗ്രൗണ്ടില്‍ പോയ തക്കം നോക്കി,

ഞങ്ങള്‍

അവന്റെ ബാഗില്‍ നിന്നും

ആ രഹസ്യപ്പുസ്തകം

പുറത്തെടുത്തു.

ഒരു കോമ്പസ്സ് കൊണ്ട് കുത്തി

അതിന്റെ കുഞ്ഞുപൂട്ടു പൊളിച്ചു.

രാജകുമാരന്റെ കഥകള്‍

വായിക്കാന്‍ കൊതിച്ചു തുറന്ന

ഞങ്ങളുടെ കണ്ണുകളിലേക്ക്

ഇരുട്ടു കയറി.

അതില്‍

കളിപ്പാട്ടങ്ങളില്ലായിരുന്നു,

കാറുകളില്ലായിരുന്നു.

വിദേശ മിഠായികളുടെ

മണവുമില്ലായിരുന്നു.

വടിവൊത്ത അക്ഷരങ്ങള്‍ക്ക് പകരം

വിറയ്ക്കുന്ന കൈകളാല്‍

അവന്‍ കുറിച്ചുവെച്ച

കണക്കുകളായിരുന്നു ആ താളുകളില്‍.

'തിങ്കള്‍: ചായക്കടയില്‍ പാത്രം കഴുകിയത് - 15 രൂപ.

ചൊവ്വ: അച്ഛന്‍ കുടിച്ച് ബഹളമുണ്ടാക്കി,

അമ്മയുടെ കൈ ഒടിഞ്ഞു.

ബുധന്‍: പട്ടിണി. വാറുണ്ണിയുടെ കടയില്‍ നിന്ന്

ഒരു റൊട്ടി മോഷ്ടിച്ചു.

വ്യാഴം: പലചരക്ക് കടയിലെ കടം - 200 രൂപ...'

boy writting diary
ജനറല്‍ ബോഗി - അനൂപ് ഷാ കല്ലയ്യം എഴുതിയ കവിത

ഒരു പന്ത്രണ്ടുകാരന്റെ

മെലിഞ്ഞ ചുമലിലേക്ക്

ജീവിതം വലിച്ചെറിഞ്ഞ

തീക്കനലുകളുടെ

കണക്കുപുസ്തകമായിരുന്നു അത്.

ദൂരെ

ഗ്രൗണ്ടില്‍ നിന്നും

കളികഴിഞ്ഞ് വിയര്‍ത്തു കയറിവന്ന അവനെ നോക്കി

ഞങ്ങള്‍ കുറ്റവാളികളെപ്പോലെ

തലതാഴ്ത്തി.

അപ്പൂ,

പതിറ്റാണ്ടുകള്‍ക്കിപ്പുറവും

ജീവിതത്തില്‍ ഞാന്‍ തുറക്കുന്ന

ഓരോ പുതിയ പുസ്തകത്താളിലും

നിന്റെ ആ ചെറിയ ഇരുമ്പുതാഴിന്റെ

പൊട്ടിയ ശബ്ദം

ഇന്നും എന്നെ വേട്ടയാടുന്നുണ്ടല്ലോ!

boy writting diary
ധൂമാത്മകം - അനിൽ കുമാർ എംആർ എഴുതിയ കവിത
Akhil
അഖില്‍ പുതുശ്ശേരി
Summary

Malayalam poem written by Akhil Puthussery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com