ജോസഫ് പെരുമ്പുഴ എഴുതിയ മൂന്നു കവിതകള്‍

malayalam poem
ജോസഫ് പെരുമ്പുഴ എഴുതിയ മൂന്നു കവിതകള്‍ malayalam poemAI Image
Updated on
1 min read

തര്‍ക്കം

ഞങ്ങള്‍ എന്നും തര്‍ക്കിച്ചു കൊണ്ടിരുന്നു.

അവള്‍ പറഞ്ഞു:

പകലിനെ ആനയിക്കുന്ന പുലരിക്ക് ആണ് സൗന്ദര്യമെന്ന്.

ഞാന്‍ പറഞ്ഞു:

രാവിനെ പുല്‍കുന്ന സന്ധ്യക്കാണ് സൗന്ദര്യമെന്ന്.

എങ്ങും പുഷ്പങ്ങള്‍ വിരിയുന്ന വസന്തമാണ് സുന്ദരമെന്ന് അവള്‍.

വര്‍ണാഭമായ ഇലകള്‍ പൊഴിക്കുന്ന ശരത് കാലമാണ് സുന്ദരമെന്ന് ഞാന്‍.

കണ്ണിമാങ്ങയുടെ ചുനയ്ക്കാണ് മാധുര്യമെന്ന് അവള്‍.

ചക്കരമാമ്പഴത്തിന്റെ സുഗന്ധത്തിനാണ് മാധുര്യമെന്ന് ഞാന്‍.

പിഞ്ചു കുഞ്ഞിന്റെ പുഞ്ചിരിയാണ് സുന്ദരമെന്ന് അവള്‍.

മുത്തശ്ശിയുടെ മന്ദഹാസമാണ് സുന്ദരമെന്ന് ഞാന്‍.

ബാല്യത്തിന്റെ നിഷ്‌കളങ്കതയാണ് ശ്രേഷ്ഠമെന്ന് അവള്‍.

വാര്‍ദ്ധക്യത്തിന്റെ ജ്ഞാനമാണ് ശ്രേഷ്ഠമെന്ന് ഞാന്‍.

പുതുമകള്‍ നിറഞ്ഞ ഇന്നിനാണ് സൗന്ദര്യമെന്ന് അവള്‍.

ഓര്‍മകള്‍ കൊണ്ടുവരുന്ന ഇന്നലെകള്‍ക്കാണ് സൗന്ദര്യമെന്ന് ഞാന്‍.

മിഴികള്‍ തുറക്കുന്ന ജനനമാണ് സുന്ദരമെന്ന് അവള്‍.

മിഴികള്‍ അടയുന്ന മരണമാണ് സുന്ദരമെന്ന് ഞാന്‍.

ഒരുപക്ഷേ, ഞങ്ങളുടെ മരണശേഷം ഞങ്ങള്‍

പനര്‍ജനിക്കുമ്പോള്‍ വീണ്ടും ഒരു

ഒത്തു തീര്‍പ്പിലെത്തുമെന്ന പ്രതീക്ഷയോടെ.

malayalam poem
പൂത്തിരി | എല്‍സ നീലിമ മാത്യു എഴുതിയ കവിത

നാടും നഗരവും

നാട്ടിന്‍പുറത്താ

വീട്ടിലായിരുന്നപ്പോ

കൂട്ടിനു നാട്ടുകാരെത്രയുമേ

കൂട്ടം പിരിഞ്ഞു ഞാനാ

ഫ്‌ലാറ്റിലിങ്ങെത്തിയപ്പോ

കൂട്ടുകാരെത്തുക

വോട്ടിനു മാത്രമായി.

malayalam poem
ആര്‍ദ്ര - വിശാഖ് എം എസ് എഴുതിയ കവിത

കൊയ്ത്ത്

പാടവരമ്പത്തൂടെ നടക്കാം

മാടത്തക്കിളി പാട്ടും കേള്‍ക്കാം

മിന്നല്‍ ഝടിതിയില്‍ എങ്ങോ നിന്നാ

തെന്നല്‍ വന്നങ്ങണയണ നേരം

പാഞ്ഞുവരുന്നാ മാരുതനാലെ

ചാഞ്ഞുകൊടുപ്പൂ നെല്ലിന്‍ ചെടികള്‍

വെല്‍വെറ്റില്‍ കൈ തലോടണപോലെ

വെള്ളിച്ചായം പൂശണപോലെ

വര്‍ഷം നല്ലത് കിട്ടീടുമ്പോള്‍

ഹര്‍ഷം വരുമാ കര്‍ഷകനപ്പോള്‍

കളയും പോക്കി വളവും ഊട്ടി

വിളയും വയലുകള്‍ കൊയ്യാറാവും

വര്‍ണത്തില്‍ മരതകമായവയെല്ലാം

സ്വര്‍ണത്തില്‍ നിറമായിടുമപ്പോള്‍

കതിരുകള്‍ നിറയെ മണികള്‍ വിളയാന്‍

പതിരുകള്‍ ഒട്ടും ഇല്ലാതാവാന്‍

അറുപതു മേനി വിളവുകള്‍ കൊയ്യാന്‍

സര്‍വതു മര്‍പ്പിച്ചവരാം നിങ്ങള്‍

Summary

Malayalam poem written by Joseph Perumpuzha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com