അവളൊരുത്തി - രാജീവ് മഹാദേവന്‍ എഴുതിയ കവിത

Malayalam Poem
രാജീവ് മഹാദേവന്‍ എഴുതിയ കവിത Malayalam Poem
Updated on: 
1 min read

നിന്നെ മറക്കാതെയും

എന്നെ വെറുക്കാതെയും

ഒരുമിച്ചെനിക്ക് 

കഴിയില്ല.

നിന്റെ രാവുകളിൽ

എന്റെ നാണം

കൊഴിച്ചിട്ട പാടുകൾ

കാലകോശങ്ങൾ

മറക്കില്ല.

Malayalam Poem
നിഴല്‍പ്പാവക്കൂത്ത് |ശുഭശ്രീ രാമന്‍ നെന്‍മിനിശ്ശേരി എഴുതിയ കവിത

പൊട്ടാറായ ചങ്കും

പുകഞ്ഞു കത്തുന്ന 

മനസ്സും

ഒരുനാളും മാപ്പു തരില്ല.

യാചിക്കാനും

പ്രാർത്ഥിക്കാനും

അവസരം കൊടുക്കാതെ

ചതച്ചു തീർക്കാൻ

പാവാട വിടർത്തിയ

കാലം

കുതികാല് കുത്തി

കുതിച്ചിറങ്ങും.

Malayalam Poem
ഗാസ: അസ്തമയങ്ങളുടെ നാട് - അമ്പിളി ടി എഴുതിയ കവിത

കണ്ണം കണ്ണമായി

കവിത ചമച്ച്

തീർക്കാനാവാത്ത

കാമം,

ഒരുത്തിയവളുടെ

തുപ്പലിൽ 

അലിഞ്ഞു ചാവും.

കോടിയ ചിരി വിടർത്തി

കണക്കു ചോദിക്കാൻ

ഇര വിഴുങ്ങാത്ത

മുഴുത്ത ചൂണ്ടലുമായി

നീ അനന്തകാലം

കാവലിരിക്കും.

നിൻറെയെല്ലാം

ചവിട്ടിക്കയറി

കണ്ടതും കേട്ടതും

മനം പിരട്ടി

തല ചുഴണ്ടവൾ

എല്ലാം തകർക്കും.

Summary

Malayalam Poem written by Rajeev Mahadevan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER