കീടനാശിനിയുടെ അമിതോപയോഗം;ഖത്തറില്‍ ഇനി ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളില്‍ കര്‍ശന പരിശോധന 

ഉപയോഗ യോഗ്യമല്ല എന്ന് കണ്ടെത്തിയാല്‍ ഇനിമുതല്‍ ഖത്തറില്‍ പച്ചക്കറികള്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കില്ല
കീടനാശിനിയുടെ അമിതോപയോഗം;ഖത്തറില്‍ ഇനി ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളില്‍ കര്‍ശന പരിശോധന 

ദോഹ: ഖത്തറില്‍ ഇറക്കുമതി ചെയ്യുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും പരിശോധന അധികൃതര്‍ കര്‍ശനമാക്കി. ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളില്‍ കീടനാശിനികളുടെ അളവ് ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് നടപടി ശക്തമാക്കുന്നത്. ഉപയോഗ യോഗ്യമല്ല എന്ന് കണ്ടെത്തിയാല്‍ ഇനിമുതല്‍ ഖത്തറില്‍ പച്ചക്കറികള്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കില്ല. നഗരസഭ പരിസ്ഥിതിമന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്.
 
ലെബനന്‍, ഒമാന്‍, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിലും പഴങ്ങളിലുമുള്ള കീടനാശിനിയുടെ സാന്നിധ്യം പരിശോധനയ്ക്ക് വിധേയമാക്കിയശേഷം മാത്രമേ വിപണിയില്‍ എത്തിക്കാനുള്ള അനുമതി നല്‍കാവൂയെന്ന് രാജ്യത്തെ എല്ലാ പ്രവേശനകവാടങ്ങളിലും പൊതുജനാരോഗ്യമന്ത്രാലയം സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com