പ്രമോദ് പി. എഴുതിയ കവിത സെബാൻ പൊരുൾ

Illustration
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക
Updated on: 

ശബ്ദങ്ങളാണ്

ഏറ്റവും നിശ്ശബ്ദയിടങ്ങളിൽ

നീ മരിച്ചിട്ടില്ലെന്ന്

മോണിറ്ററിൽ

ആണയിടുന്നത്.

ആംബുലൻസിൽ

ഐ സി യു വിൽ

തണുത്ത മെത്തയിൽ

വെന്റിലേറ്ററിൽ

എത്തിനോക്കുന്ന

ഹിമത്തിലും കുളിർന്ന

മരണത്തിൽ

നിരന്തരം ഓർമിപ്പിക്കുന്നു

Still you alive...

മുറിഞ്ഞു മുറിഞ്ഞു പോവുന്ന

ഓർമകളുടെ നൂലറ്റങ്ങളിൽ

ഞാന്ന് ഞാന്ന്

കുട്ടിക്കാലത്തിലേക്ക്

മറിഞ്ഞ് മറിഞ്ഞ് പോകവേ

പെട്ടെന്ന് കാണായ

മഞ്ഞുമലയ്ക്കു മുന്നിൽ

കടൽ മറന്നുപോയ നാവികന്റെ

അതേ ആകുലതയിൽ

പകച്ചു നിൽക്കവേ,

ആയിരം വയലിനുകളുടെ

സംഗീതമുയരുന്ന വേദിയിൽ,

പകലറുതിയിൽ,

നെറ്റിമേലുദിച്ച

നക്ഷത്രദീപ്തിയാൽ

പ്രപഞ്ചമൊന്നാകെ പറയുന്നു

നീ മരിച്ചുപോയെന്ന് !

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com