രാഹുൽ ഗോവിന്ദ് എഴുതിയ കവിത കരുതലിന്റെ നിയമങ്ങൾ

Illustration
ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Updated on: 

നിലാവിൽ

നീലനിറമായ

കടലോരം

ഇരുട്ടും വെളിച്ചവും

ഇടകലർന്നൊരു

മണിക്കൂർ...

മറവിക്കും

മുൻപത്തെ

വഴുക്കലുമായി,

ക്ഷീണത്തിന്റേയും

വിശപ്പിന്റേയും

ഞരക്കങ്ങളുമായി

ഞങ്ങൾക്കു

പിന്നിൽ കാട്...

മണലിലിരുന്ന്

അങ്ങകലെ

മുകൾപരപ്പിനുമേൽ

വാൾത്തലപോലെ

നീങ്ങും

വള്ളങ്ങൾ

കാണുകയാണ്

നിരാശയുടെ

നിത്യമായ

തിരതള്ളലിൽ

അപരദേശവാസികളായി

മാറിയ

രണ്ടുപേരുടെ

മടിയിലേക്ക്

അഭയം എന്ന വാക്ക്

കാട്ടുമരങ്ങൾ

പൊഴിക്കുകയാണ്

ചിലപ്പോൾ,

പ്രിയപ്പെട്ട പാട്ടിന്റെ

ഏതോ വരി ഇതുവഴി

കടന്നു പോയേക്കാം

അല്ലെങ്കിൽ പഴയ

ഒരബദ്ധത്തെക്കുറിച്ചുള്ള

തമാശക്കഥ,

അലക്ഷ്യമായ

ഏതോ

അഭിപ്രായം,

അതുമല്ലെങ്കിൽ

താല്‍ക്കാലികമായ

ഒരാനന്ദം.

ഭാഷയ്ക്ക്

മുൻപും

ശേഷവും

നിശ്ചിത

ഇടവേളകളിൽ

ഇങ്ങനെ

ചിലർ ഈ

നിമിഷത്തിലേക്ക്

വിരുന്നു വന്നിട്ടുണ്ടാകാം

മീൻമണം നിറഞ്ഞ

മണൽതൊട്ട്,

വർഷങ്ങൾ നീണ്ട

നിരാശയുടേയും

ദുരിതങ്ങളുടേയും

കെട്ടഴിച്ച്,

അനുസരണയുള്ള

വളർത്തു

മൃഗത്തെപ്പോലെ,

കാലിൽ

തൊട്ടുരുമ്മി മടങ്ങും

ആഴത്തിലേക്ക്

നോക്കി

ഇരുന്നിരിക്കാം...

ഒരുപാതി വെളിച്ചവും

മറുപാതി നിഴലും

ചിത്രപ്പണി

ചെയ്തുകൊണ്ടിരിക്കും

ഉടലുകൾക്കരികിലേക്ക്

ഓർമകളും

തണുപ്പും

ഇഴഞ്ഞെത്തിയിരിക്കാം

കുറ്റബോധങ്ങളുടേയും

ഒളിച്ചോട്ടങ്ങളുടേയും

താഴ്‌വരയിനിന്ന്

ഒരു പക്ഷി,

അവരുടെ

ഉണങ്ങിയ

മുറിവിലെ

ചന്ദ്രക്കലയിൽ,

കഴുത്തിനു

പിന്നിലെ

നക്ഷത്രരാശിയിൽ

ചേക്കേറിയിരിക്കാം

അതിന്റെ കണ്ണിലെ

നിറങ്ങളുടെ

ചെറുചതുരങ്ങളിൽ

വിദൂര നെടുവീർപ്പുകൾ

ഈർപ്പത്തിന്റെ

ഭൂപടങ്ങൾ...

നിലാവിൽ

നീലനിറമായ

കടലോരം

ഇരുട്ടും വെളിച്ചവും

ഇടകലർന്നൊരു

മണിക്കൂർ...

മറവിക്കും

മുൻപത്തെ

വഴുക്കലുമായി,

ക്ഷീണത്തിന്റേയും

വിശപ്പിന്റേയും

ഞരക്കങ്ങളുമായി

ഞങ്ങൾക്കു

പിന്നിൽ കാട്...

മണലിലിരുന്ന്

അങ്ങകലെ

മുകൾപരപ്പിനുമേൽ

വാൾത്തലപോലെ

നീങ്ങും

വള്ളങ്ങൾ

കാണുകയാണ്

നിരാശയുടെ

നിത്യമായ

തിരതള്ളലിൽ

അപരദേശവാസികളായി

മാറിയ

രണ്ടുപേരുടെ

മടിയിലേക്ക്

അഭയം എന്ന വാക്ക്

കാട്ടുമരങ്ങൾ

പൊഴിക്കുകയാണ്

ചിലപ്പോൾ,

പ്രിയപ്പെട്ട പാട്ടിന്റെ

ഏതോ വരി ഇതുവഴി

കടന്നു പോയേക്കാം

അല്ലെങ്കിൽ പഴയ

ഒരബദ്ധത്തെക്കുറിച്ചുള്ള

തമാശക്കഥ,

അലക്ഷ്യമായ

ഏതോ

അഭിപ്രായം,

അതുമല്ലെങ്കിൽ

താല്‍ക്കാലികമായ

ഒരാനന്ദം.

ഭാഷയ്ക്ക്

മുൻപും

ശേഷവും

നിശ്ചിത

ഇടവേളകളിൽ

ഇങ്ങനെ

ചിലർ ഈ

നിമിഷത്തിലേക്ക്

വിരുന്നു വന്നിട്ടുണ്ടാകാം

മീൻമണം നിറഞ്ഞ

മണൽതൊട്ട്,

വർഷങ്ങൾ നീണ്ട

നിരാശയുടേയും

ദുരിതങ്ങളുടേയും

കെട്ടഴിച്ച്,

അനുസരണയുള്ള

വളർത്തു

മൃഗത്തെപ്പോലെ,

കാലിൽ

തൊട്ടുരുമ്മി മടങ്ങും

ആഴത്തിലേക്ക്

നോക്കി

ഇരുന്നിരിക്കാം...

ഒരുപാതി വെളിച്ചവും

മറുപാതി നിഴലും

ചിത്രപ്പണി

ചെയ്തുകൊണ്ടിരിക്കും

ഉടലുകൾക്കരികിലേക്ക്

ഓർമകളും

തണുപ്പും

ഇഴഞ്ഞെത്തിയിരിക്കാം

കുറ്റബോധങ്ങളുടേയും

ഒളിച്ചോട്ടങ്ങളുടേയും

താഴ്‌വരയിനിന്ന്

ഒരു പക്ഷി,

അവരുടെ

ഉണങ്ങിയ

മുറിവിലെ

ചന്ദ്രക്കലയിൽ,

കഴുത്തിനു

പിന്നിലെ

നക്ഷത്രരാശിയിൽ

ചേക്കേറിയിരിക്കാം

അതിന്റെ കണ്ണിലെ

നിറങ്ങളുടെ

ചെറുചതുരങ്ങളിൽ

വിദൂര നെടുവീർപ്പുകൾ

ഈർപ്പത്തിന്റെ

ഭൂപടങ്ങൾ...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER