സിറിയയിലെ രാസായുധ പ്രയോഗം; പരസ്പരം പഴിചാരി റഷ്യയും യുഎസും

ഷ്യ പിന്തുണയുക്കുന്ന സിറിയന്‍ സേനയാണ് ആക്രമത്തിന് പിന്നിലെന്ന് അമേരിക്കയും ബ്രിട്ടനും ആരോപിക്കുമ്പോള്‍ അമേരിക്കന്‍-വിമത സേനയാണ് രാസായുധം പ്രയോഗിച്ചത് എന്നാണ് റഷ്യന്‍ വാദം
സിറിയയിലെ രാസായുധ പ്രയോഗം; പരസ്പരം പഴിചാരി റഷ്യയും യുഎസും

ഇദ്‌ലിബ്: സിറിയിയലെ ഇദ്‌ലിബില്‍ നടന്ന രാസായുധ അക്രമത്തെ ചൊല്ലി റഷ്യയും അമേരിക്കയും നേര്‍ക്കുനേര്‍. റഷ്യ പിന്തുണയുക്കുന്ന സിറിയന്‍ സേനയാണ് ആക്രമത്തിന് പിന്നിലെന്ന് അമേരിക്കയും ബ്രിട്ടനും ആരോപിക്കുമ്പോള്‍ അമേരിക്കന്‍-വിമത സേനയാണ് രാസായുധം പ്രയോഗിച്ചത് എന്നാണ് റഷ്യന്‍ വാദം. കഴിഞ്ഞ ദിവസം നടന്ന രാസായുധ പ്രയോഗത്തില്‍ കുട്ടികളടക്കം എഴുപതിലേറെപേര്‍ മരിച്ചിരുന്നു. ഇദ്‌ലിബ് നിയന്ത്രിക്കുന്നത് വിമതാരണെന്ന കാര്യം അമേരിക്കയുടെ വാദത്തിന് ശക്തി പകരുന്നു. സിറിയന്‍ സര്‍ക്കാറിന്റെ ഹീനമായ പ്രവര്‍ത്തി എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് അക്രമത്തെ വിശേഷിപ്പിച്ചത്.

സിറിയിയലെ അക്രമങ്ങളെ കുറിച്ച് ബ്രസല്‍സില്‍ നടക്കുന്ന യോഗത്തിലും അക്രകമം ചര്‍ച്ചാ വിഷയമായി.വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സഭയും യോഗം വിളിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com