സിറിയയില്‍ യുഎസ് വ്യോമാക്രമണം, വിഡിയോ

സിറിയയില്‍ യുഎസ് വ്യോമാക്രമണം, വിഡിയോ

ന്യൂയോര്‍ക്ക്: സിറിയയില്‍ അസദ് ഭരണകൂടത്തിനെതിരെ അമേരിക്ക സൈനിക നടപടി ആരംഭിച്ചു. വിമാനങ്ങളില്‍ നിന്ന് അന്‍പതോളം ടോമോഹാക് മിസൈലുകള്‍ വര്‍ഷിച്ചു.വിമതമേഖലകളില്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അമേരിക്കന്‍ നടപടി. നടപടിയെ ന്യായീകരിച്ച് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. സിറിയയില്‍ നടത്തിയത് രാസായുധ ആക്രമണത്തിനുള്ള തിരിച്ചടിയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.തിരിച്ചടി ദേശീയ സുരക്ഷാ താല്‍പര്യത്തിന് ആവശ്യമായിരുന്നുവെന്നും ട്രംപ് വിശദീകരണം നല്‍കി.സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന കൂട്ടക്കുരുതി തടയാന്‍ രാജ്യാന്തരസമൂഹം ഇടപെടണമെന്നും യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം അമേരിക്കന്‍ പിന്തുണയുള്ള വിമത പോരാളികള്‍ പിടിച്ചെടുത്ത പ്രദേശത്തിന് നേരെ റഷ്യന്‍ പിന്തുണയുള്ള അസദ് ഭരണകൂടം രാസായുധ പ്രയോഗം നടത്തിയിരുന്നു. ഇതില്‍ എഴുപതോളംപേര്‍ മരിച്ചു. ഇതിനെ തുടര്‍ന്നാണ് അമേരിക്ക സൈനിക നടപടി ആരംഭിച്ചത്. എന്നാല്‍ രാസായുധ പ്രയോഗം നടത്തിയത് അമേരിക്കയാണ് എന്നാണ് സിറിയന്‍ ഭരണകൂടത്തിന്റേയും റഷ്യയുടേയും വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com