മൊസൂളില്‍ ഇരച്ചു കയറി ഇറാഖി സേന, കൂട്ടിന് അമേരിക്ക, ഐഎസ് കേന്ദ്രങ്ങള്‍ വീഴുന്നു

മൂവായിരത്തിലധികം ഐഎസ് ഭീകരര്‍ തമ്പടിച്ചിരിക്കുന്ന പടിഞ്ഞാറന്‍ പ്രദേശം മോചിപ്പിക്കാന്‍ കനത്ത അക്രമത്തിന് തയ്യാറായാണ് സേന നീങ്ങുന്നത്.
മൊസൂളില്‍ ഇരച്ചു കയറി ഇറാഖി സേന, കൂട്ടിന് അമേരിക്ക, ഐഎസ് കേന്ദ്രങ്ങള്‍ വീഴുന്നു

മൊസൂള്‍: ഇറാഖില്‍ ഐഎസ് താവളമായ മൊസൂള്‍ പിടിച്ചെടുക്കാനുള്ള ഇറാഖി സൈന്യത്തിന്റെ പോരാട്ടം തുടരുന്നു. ഐഎസില്‍ നിന്ന് നിരവധി ഗ്രാമങ്ങള്‍ മോചിപ്പിച്ച ഇറാഖി സേന മൊസൂളിലെ പടിഞ്ഞാറ് ഭാഗം ലക്ഷ്യമാക്കി നീങ്ങുകയാണ്. മൂവായിരത്തിലധികം ഐഎസ് ഭീകരര്‍ തമ്പടിച്ചിരിക്കുന്ന പടിഞ്ഞാറന്‍ പ്രദേശം മോചിപ്പിക്കാന്‍ കനത്ത അക്രമത്തിന് തയ്യാറായാണ് സേന നീങ്ങുന്നത്. അതേസമയം, അമേരിക്കയുടെ പിന്തുണയോടെ മാത്രമേ ഐഎസിനെ തുരത്താന്‍ സാധിക്കുകയുളളൂവെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി വ്യക്തമാക്കി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് തിങ്കളാഴ്ച ബാഗ്ദാദിലെത്തിയത് അമേരിക്ക വിഷയത്തില്‍ കാര്യമായി ഇടപെടുന്നതിന്റെ തെളിവുകളാണെന്ന് ഇറാഖി മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അമേരിക്കയുടെ സഹായത്തോടെ പ്രദേശത്ത് കൂടുതല്‍ വ്യോമാക്രമണം നടത്താനാണ് സേന ലക്ഷ്യമിടുന്നത്. പതിനായിരക്കണക്കിന് ആളുകളെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു. അഭയാര്‍ത്ഥികള്‍ക്കായുള്ള ടെന്റുകളും മറ്റു സംവിധാനങ്ങളും ഒരുക്കി. കഴിഞ്ഞ ദിവസം യുദ്ധ മേഖലവയില്‍ കുടുങ്ങിപ്പോയ കുട്ടികളടക്കമുള്ളവരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റാന്‍ കഴിഞ്ഞു എന്ന് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നു. നഗരത്തിന്റെ കിഴക്കന്‍ ഭാഗത്ത് നിന്നും തീവ്രവാദികളെ പൂര്‍ണ്ണമായും തുരത്തിയതായി സേന അവകാശപ്പെടുന്നു. 

തിങ്കളാഴ്ച്ച രാവിലെ ഭീകരര്‍ തമ്പടിച്ചിരിക്കുന്ന അബു സെയ്ഫ് ഗ്രാമത്തിലേക്ക് സേന റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. വിമാനത്താവളത്തിന് അടുത്തുള്ള ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ തീവ്രവാദികള്‍ തമ്പടിച്ചിരിക്കുകയായിരുന്നു. ഉച്ചയോട് കൂടി സൈന്യം ഗ്രാമത്തില്‍ പ്രവേശിക്കുകയും രൂക്ഷമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഗ്രാമത്തെ മോചിപ്പിക്കുകയും ടെയ്തു എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പട്ടാള ടാങ്കുകളാണ് നഗരത്തിന്റെ തെക്ക പടിഞ്ഞാറന്‍ പ്രദേശത്തേക്ക് ഒരേസമയം നീങ്ങുന്നത് എന്നും ഐഎസിന് കനത്ത പ്രഹരമാകും സേന ഏല്‍പ്പിക്കുക എന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com