ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം; ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചുകയറ്റി 

ആയുധധാരികളായ മൂന്നു പേരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്
ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം; ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചുകയറ്റി 

ലണ്ടന്‍ ബ്രിഡ്ജ്: ബ്രിട്ടണെ നടുക്കിയ മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന് പിന്നാലെ വീണ്ടും ലണ്ടനില്‍ ഭീകരാക്രമണം.ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് തീവ്രവാദികള്‍ വാന്‍ ഓടിച്ചുകയറ്റി. ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്.20 ഓളം പേരെ ഇടിച്ചുവീഴ്ത്തിയ ശേഷം വാന്‍ ഒരു ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറ്റിയാണ് നിര്‍ത്തിയത്.

ആയുധധാരികളായ മൂന്നു പേരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.ഇവരെലണ്ടന്‍ ബ്രിഡ്ജില്‍ വച്ച് തന്നെ വെടിവെച്ചുകൊന്നതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സംഭവത്തെത്തുടര്‍ന്ന് ലണ്ടന്‍ ബ്രിഡ്ജ് താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ ഭീകരവാദികളാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് മാഞ്ചസ്റ്ററില്‍ സംഗീതനിശക്കിടെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 22പേര്‍ കൊല്ലപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com