ഖത്തറില്‍ ഭക്ഷ്യക്ഷാമം ഉണ്ടായേക്കും; എല്ലാ അതിര്‍ത്തികളും അടയ്ക്കുകയാണെന്ന് അറബ് രാജ്യങ്ങള്‍

ഇറാനെതിരായ അറബ് രാഷ്ട്രങ്ങളുടെ നടപടി എതിര്‍ത്തതോടെയാണ് ഖത്തര്‍ പ്രതിസ്ഥാനത്തേക്ക് വരുന്നത്
ഖത്തറില്‍ ഭക്ഷ്യക്ഷാമം ഉണ്ടായേക്കും; എല്ലാ അതിര്‍ത്തികളും അടയ്ക്കുകയാണെന്ന് അറബ് രാജ്യങ്ങള്‍

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ആരോപിച്ച് ഖത്തറിന്‍മേലുള്ള നടപടികള്‍ കൂടുതല്‍ കടുപ്പിച്ച് അറബ് രാജ്യങ്ങള്‍. സൗദി, ബഹ്‌റൈന്‍, യുഎഇ,യമന്‍, ഈജിപ്ത് എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചതിന് പുറമെ, ഖത്തറുമായുള്ള എല്ലാ അതിര്‍ത്തികളും അടയ്ക്കുകയാണെന്നാണ് അറബ് രാജ്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇതോടെ ഖത്തറിന്റെ സാമ്പത്തിക നിലയെ ബാധിക്കുന്നതിന് പുറമെ, ഖത്തറില്‍ ഭക്ഷ്യ ക്ഷാമം ഉണ്ടായേക്കാമെന്നും വിലയിരുത്തലുകളുണ്ട്. ഖത്തറുമായുള്ള കര, ജല,വായു അതിര്‍ത്തികളെല്ലാം അടയ്ക്കുകയാണെന്നാണ് അറബ് രാജ്യങ്ങളുടെ പ്രഖ്യാപനം.

അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ രാജ്യ പര്യടനം സൗദിയിലേക്കായിരുന്നു. അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന കലഹത്തില്‍ അമേരിക്കയ്ക്കും ട്രംപിനും നിര്‍ണായക പങ്കുള്ളതായാണ് വിലയിരുത്തലുകള്‍ ഉയരുന്നത്. ഭീകരവാദത്തിനെതിരെ ഒന്നിക്കാന്‍ ട്രംപ് അറബ് രാജ്യങ്ങളോട് ആഹ്വാനം നല്‍കിയിരുന്നു. 

ഇറാനെ ലക്ഷ്യം വെച്ചായിരുന്നു ട്രംപിന്റെ വിമര്‍ശനമെങ്കിലും, ഇറാനെതിരായ അറബ് രാഷ്ട്രങ്ങളുടെ നടപടി എതിര്‍ത്തതോടെ ഖത്തര്‍ പ്രതിസ്ഥാനത്തേക്കെത്തി.ഐഎസ്, അല്‍ ഖ്വയ്ദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് സഹായം നല്‍കി മേഖലെ അസ്ഥിരപ്പെടുത്താന്‍ ഖത്തര്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com