ഇറാഖിലെ പുരാതനമായ  മോസ്‌ക് ഓഫ് അല്‍ നൂറി തകര്‍ക്കപ്പെട്ടു; പള്ളി തകര്‍ത്തത് ഐഎസ് എന്ന് സഖ്യസേന, അമേരിക്കയെന്ന് ഐഎസ്

കഴിഞ്ഞ ഏതാനും ദിവനസങ്ങളായി ശേഷിക്കുന്ന ഐഎസ് ഭീകരരെക്കൂടി  മൊസൂളില്‍ നിന്ന് തുരത്താന്‍ അമേരിക്കന്‍-ഇറാഖി സംയുക്ത സേന കനത്ത പോരാട്ടമാണ് നടത്തുന്നത്
ഇറാഖിലെ പുരാതനമായ  മോസ്‌ക് ഓഫ് അല്‍ നൂറി തകര്‍ക്കപ്പെട്ടു; പള്ളി തകര്‍ത്തത് ഐഎസ് എന്ന് സഖ്യസേന, അമേരിക്കയെന്ന് ഐഎസ്

ബാഗദാദ്: മൊസൂളിലെ പുരാതനമായ മോസ്‌ക് ഓഫ് അല്‍ നൂറി തകര്‍ക്കപ്പെട്ടു. ബുധനാഴ്ച ഇസ്‌ലാമിക് സ്റ്റേറ്റും അമേരിക്കന്‍ സഖ്യസേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഐഎസാണ് പള്ളി തകര്‍ത്തത് എന്ന് രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തങ്ങളല്ല പള്ളി തകര്‍ത്തതെന്നും അമേരിക്കന്‍ സൈന്യമാണ് തകര്‍ത്തതെന്നും ഇ്‌സ്‌ലാമിക് സ്റ്റേറ്റ് പറഞ്ഞു. ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപനം നടത്തിയ പള്ളിയാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്. 

കഴിഞ്ഞ ഏതാനും ദിവനസങ്ങളായി ശേഷിക്കുന്ന ഐഎസ് ഭീകരരെക്കൂടി  മൊസൂളില്‍ നിന്ന് തുരത്താന്‍ അമേരിക്കന്‍-ഇറാഖി സംയുക്ത സേന കനത്ത പോരാട്ടമാണ് നടത്തുന്നത്.ഇതനിന്റെ ഭാഗമായാണ് പള്ളിക്ക് സമീപം ഏറ്റുമുട്ടല്‍ നടന്നത്. എന്നാല്‍ പള്ളിക്ക് സമീപം തങ്ങള്‍ അക്രമം നടത്തിയില്ലെന്നും അമേരിക്കന്‍ എയര്‍ഫോഴ്‌സാണ് പള്ളി തകര്‍ത്തതെന്നുമാണ് ഐഎസ് വക്താവ് പറയുന്നത്. ഇത് പൂര്‍ണ്ണമായി നിഷേധിച്ച അമേരിക്കന്‍ സൈന്യം ഇസ്‌ലാമിക് സ്റ്റേറ്റാണ് അക്രമത്തിന് പിന്നില്‍ എന്നും ഇറാഖിലെ മറ്റു ചരിത്ര സ്മാരകങ്ങള്‍ തകര്‍ത്തതുപോലെ അവര്‍ അല്‍ നൂറി പള്ളിയേയും തകര്‍ക്കുകയായിരുന്നുവെന്നും പറഞ്ഞു. 

800 വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളി മൊസൂളിന്റെ അടയാളമായാണ് കരുതപ്പെട്ടിരുന്നത്.നൂറി മോസ്‌കിന് സമീപമുള്ള അല്‍ഹദ്ബ മിനാരവും തകര്‍ക്കപ്പെട്ടു. 1172ല്‍ പണികഴിക്കപ്പെട്ട ഹദ്ബ ഇഖാറിന്റെ 'പിസ ടവര്‍' എന്നാണ് അറിയപ്പെട്ടിരുന്നത്.

ബാഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപനം നടത്തി മൂന്ന് വര്‍ഷത്തിന് ശേഷം ഇറാഖിലെയും സിറിയയിലേയും നിരവധി ചരിത്ര സ്മാരങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com