ടെക്‌സാസില്‍ കാണാതായ ഷെറിന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി; മതാപിതാക്കളിലേക്ക് അന്വേഷണം നീളുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd October 2017 07:45 AM  |  

Last Updated: 23rd October 2017 07:48 AM  |   A+A-   |  

sherin

റിച്ചാര്‍ഡ്‌സണ്‍: അമേരിക്കയിലെ ടെക്‌സാസില്‍ നിന്നും കാണാതായ ഷെറിന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തുള്ള കലുങ്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

ഷെറിനെ കാണാതായി 15 ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പൊലീസ് വീടിന് സമീപം തിരച്ചില്‍ ശക്തമാക്കിയത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും സംഭവത്തിന് പിന്നിലെ ദുരൂഹതകള്‍ ചുരുളഴിഞ്ഞിട്ടില്ല. 

രണ്ട് വര്‍ഷം മുന്‍പായിരുന്നു മാത്യൂസിന്റെ കുടുംബം ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും ഷെറിനെ ദത്തെടുത്തത്. ഷെറിന്റെ മരണത്തില്‍ മാതാപിതാക്കളായ വെസ്ലി മാത്യൂസിനും, സിനിയ്ക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇവരുടെ മൊഴികളില്‍ പൊരുത്തക്കെടുണ്ട്. ശനിയാഴ്ച തന്നെ വെസ്ലി മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ രണ്ടര ലക്ഷത്തിന്റെ ജാമ്യത്ത്ില്‍ ഞായറാഴ്ച തന്നെ വിടുകയും ചെയ്തു. 

പാലു കുടിക്കാത്തതിനെ തുടര്‍ന്ന് രാവിലെ മൂന്ന് മണിക്ക് ഷെറിനെ വീടിന്റെ പുറത്ത് നിര്‍ത്തിയെന്ന മാതാപിതാക്കളുടെ മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. വീട്ടില്‍ നിന്നും ശേഖരിച്ച ഫോറന്‍സിക് വിവരങ്ങള്‍ കൂടി പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.