റൊഹിങ്ക്യ അഭയാര്‍ത്ഥി പ്രശ്‌നം: പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങള്‍- ആങ് സാങ് സൂചി

രഖൈന്‍ സംസ്ഥാനത്തെ ഏല്ലാ വിഭാഗം ജനങ്ങള്‍ക്കും മ്യാന്‍മര്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നുണ്ട്. മനുഷ്യാവകാശ നിഷേധവും ജനാധിപത്യ സംരക്ഷണം ഇല്ലാതാകുന്നതിനെ കുറിച്ചും ഞങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്‌
റൊഹിങ്ക്യ അഭയാര്‍ത്ഥി പ്രശ്‌നം: പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങള്‍- ആങ് സാങ് സൂചി

യാങ്കോണ്‍: റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ നടക്കുന്ന ക്രൂരമായ അതിക്രമണങ്ങളെ സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്ന് നോബല്‍ ജേതാവ് ആങ് സാങ് സൂചി. ഇതാദ്യമായാണ് റോഹിങ്ക്യ അഭയാര്‍ഥി പ്രശ്‌നത്തില്‍ സൂചി പ്രതികരിക്കുന്നത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉറുദുഗാനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് സൂചി നിലപാട് വ്യക്തമാക്കിയത്.

രഖൈന്‍ സംസ്ഥാനത്തെ ഏല്ലാ വിഭാഗം ജനങ്ങള്‍ക്കും മ്യാന്‍മര്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നുണ്ട്. മനുഷ്യാവകാശ നിഷേധവും ജനാധിപത്യ സംരക്ഷണം ഇല്ലാതാകുന്നതിനെ കുറിച്ചും ഞങ്ങള്‍ക്ക് വ്യക്തമായ അറിവും ബോധ്യവുമുണ്ട്. അതുകൊണ്ട് എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ സാമൂഹികവും രാഷ്ട്രീയവും മാനുഷികവുമായ അവകാശങ്ങള്‍ക്ക് ഈ രാജ്യത്ത് അര്‍ഹതയുണ്ടെന്ന് സൂചി വ്യക്തമാക്കി.

റോഹ്യങ്കന്‍ മുസ്‌ലിംകള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് സൂചി പ്രതികരിക്കണമെന്ന് പാകിസ്താനിലെ നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com