മ്യാന്‍മറില്‍ സൈന്യത്തിനെതിരെ പോരാടിയിരുന്ന റോഹിങ്ക്യന്‍ വിമതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

റോഹിങ്ക്യകള്‍ക്ക് നേരെ മ്യാന്‍മര്‍ സൈന്യം നടത്തിവരുന്ന വംശഹത്യ അവസാനിപ്പിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു
മ്യാന്‍മറില്‍ സൈന്യത്തിനെതിരെ പോരാടിയിരുന്ന റോഹിങ്ക്യന്‍ വിമതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

യാംഗോന്‍: മ്യാന്‍മര്‍ സൈന്യത്തിന്റെ വംശീയ അതിക്രമത്തിനെതിരെ ആയുധ
മെടുത്ത് പോരാടിയ റോഹ്യങ്കന്‍ വിമതര്‍ ഒരു മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.രാഖൈനിലാണ് ഇവര്‍ സൈന്യത്തിനെതിരെ പോരാടിയിരുന്നത്. 

ഞായറാഴ്ച മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാവുമെന്ന് അര്‍കന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി (എ.ആര്‍.എസ.എ) അറിയിച്ചു. 
റോഹിങ്ക്യകള്‍ക്കുനേരെ ലോകവ്യാപകമായി ഉയരുന്ന സഹായഹസ്തങ്ങള്‍ എ.ആര്‍.എസ്.എ സ്വാഗതം ചെയ്തു.

റോഹിങ്ക്യകള്‍ക്ക് നേരെ മ്യാന്‍മര്‍ സൈന്യം നടത്തിവരുന്ന വംശഹത്യ അവസാനിപ്പിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു. എ.ആര്‍.എസ്.എ പ്രവര്‍ത്തകര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നാരോപിച്ച് ഇക്കഴിഞ്ഞ ആഗസ്റ്റ് 25നാണ് രാഖൈനില്‍ വീണ്ടും കലാപം തുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com