ട്രംപിന്റേയും കിം ജോങിന്റേയും പോര് നഴ്‌സറി കുട്ടികളുടേത് പോലെ; പരിഹാസവുമായി റഷ്യ

യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തതിന് ശേഷമായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം
ട്രംപിന്റേയും കിം ജോങിന്റേയും പോര് നഴ്‌സറി കുട്ടികളുടേത് പോലെ; പരിഹാസവുമായി റഷ്യ

പസഫിക് സമുദ്രതീരത്ത് ഹൈഡ്രജന്‍ ബോംബ് വിക്ഷേപിക്കുമെന്ന ഉത്തരകൊറിയന്‍ തലവന്‍ കിം ജോങ്‌ ഉന്നിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു ഡൊണാള്‍ഡ് ട്രംപും, കിം ജോങും തമ്മിലുള്ള വാക് പോര് ശക്തമായത്. കിം ജോങ്ങിനെ ഭ്രാന്തനെന്ന് വിളിച്ചായിരുന്നു ഹൈഡ്രജന്‍ ബോംബ് വിക്ഷേപിക്കുമെന്ന ഭീഷണിക്ക് ട്രംപ് മറുപടി നല്‍കിയത്. 

മതിഭ്രമം ബാധിച്ച വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് എന്ന് കിം ജോങും തിരിച്ചടിച്ചു. ഉത്തരകൊറിയയെ തകര്‍ക്കുമെന്ന ഭീഷണിക്ക് ട്രംപ് വലിയ വില നല്‍കേണ്ടി വരുമെന്നും കിം ജോങ്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

എന്നാല്‍ ഇരുവരും തമ്മില്‍ തുടരുന്ന വാക്‌പോര് നഴ്‌സറി സ്‌കൂളിലെ വിദ്യാര്‍ഥികളുടേത് പോലെയാണെന്ന പരിഹാസവുമായാണ് റഷ്യ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയും, ഉത്തരകൊറിയയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ വളരുന്നത് അവസാനിപ്പിക്കണമെന്ന് ചൈനയും റഷ്യയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ വിദേശകാര്യ മന്ത്രി നഴ്‌സറി ഫൈറ്റാണ് ഇരുവരുടേയും എന്ന പരിഹാസവുമായി എത്തിയത്. 

യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തതിന് ശേഷമായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ഇരുരാഷ്ട്ര തലവന്മാരേയും സമാധാനിപ്പിച്ച് നിര്‍ത്തേണ്ടതുണ്ടെന്നും  ലാവ്‌റോവ് ചൂണ്ടിക്കാട്ടി. 

ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി കഴിഞ്ഞു. ചൈനയും, റഷ്യയും ഉത്തരകൊറിയയുമായി സംസാരിക്കട്ടേ എന്നാണ് ട്രംപിന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com