റോഹിന്‍ഗ്യകള്‍ കൊലപ്പെടുത്തിയ 28 ഹിന്ദുക്കളുടെ കുഴിമാടങ്ങള്‍ കണ്ടെത്തിയെന്ന് മ്യാന്‍മര്‍ സൈന്യം

റോഹിന്‍ഗ്യന്‍ അനുകൂല ഭീകരസംഘടനയായ അരാക്കന്‍ റോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മി(എആര്‍എസ്എ) പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ 28 ഹിന്ദുക്കളുടെ കുഴിമാടം കണ്ടെത്തിയെന്ന് മ്യാന്‍മാര്‍ സൈന്യത്തിന്റെ ആരോപണം.
റോഹിന്‍ഗ്യകള്‍ കൊലപ്പെടുത്തിയ 28 ഹിന്ദുക്കളുടെ കുഴിമാടങ്ങള്‍ കണ്ടെത്തിയെന്ന് മ്യാന്‍മര്‍ സൈന്യം

യങ്കൂണ്‍: റോഹിന്‍ഗ്യന്‍ അനുകൂല ഭീകരസംഘടനയായ അരാക്കന്‍ റോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മി(എആര്‍എസ്എ) പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ 28 ഹിന്ദുക്കളുടെ കുഴിമാടം കണ്ടെത്തിയെന്ന് മ്യാന്‍മാര്‍ സൈന്യത്തിന്റെ ആരോപണം. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ റാഖിനേ പ്രവിശ്യയില്‍ നിന്നാണ് കൂട്ടകുഴിമാടങ്ങള്‍ കണ്ടെത്തിയതെന്നും സൈന്യം പറയുന്നു. എന്നാല്‍ സംഘര്‍ഷവും പാലായനവും തുടരുന്ന മ്യാന്‍മാറില്‍ സൈന്യം നടത്തിയ പ്രസ്താവന സ്ഥിരീകരിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മ്യാന്‍മര്‍ സൈനിക മേധാവിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച പ്രസ്താവന പ്രത്യക്ഷപ്പെട്ടത്. എആര്‍എസ്എ തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയ 28 ഹിന്ദുക്കളുടെ മൃതദേഹം സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയെന്നാണ് പ്രസ്താവന. 

പ്രദേശത്തേക്ക് ഇരച്ചെത്തിയ അരാക്കന്‍ റോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മി പ്രവര്‍ത്തകര്‍ നിരവധി പേരെ കൊലപ്പെടുത്തിയതായും ചിലരെ തട്ടിക്കൊണ്ട് പോയതായും ഗ്രാമീണര്‍ മൊഴി നല്‍കിയതായും സൈന്യം ആരോപിക്കുന്നുണ്ട്. 

അതേസമയം വേരോടെ പിഴുതെറിയപ്പെട്ട റോഹിന്‍ഗ്യന്‍ ജനത അതിര്‍ത്തികളും ഭാഷകളും ദേശങ്ങളും കടന്ന് അഭയത്തിനായി വിലപിച്ചുകൊണ്ട് പലയിടങ്ങളില്‍ നരകിച്ച് കഴിയുകയാണ്. ഏതെങ്കിലും ഒരു രാജ്യം തങ്ങളെ അഭയാര്‍ത്ഥികളായി അംഗീകരിക്കുക എന്ന ഒറ്റ അഭ്യര്‍ത്ഥന മാത്രമേ അവര്‍ നടത്തുന്നുള്ളൂ. പട്ടാള ഭരണകൂടത്തിന്റെയും ബുദ്ധിസ്റ്റ് സന്യാസിമാരുടെയും വിവേചനം സഹിക്കുന്നതിനും അപ്പുറമെത്തിയപ്പോഴാണ് അവര്‍ക്ക് പലായനം ചെയ്യേണ്ടി വന്നത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com