ഇന്ത്യയിലെ റോഹിന്‍ഗ്യ മുസ്ലീങ്ങളെ പുറത്താക്കരുത്: ആംനസ്റ്റി ഇന്റര്‍നാഷണല്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 25th September 2017 06:32 PM |
Last Updated: 25th September 2017 06:42 PM | A+A A- |

ഇന്ത്യയിലെ റോഹിന്‍ഗ്യ മുസ്ലീങ്ങള്‍ക്ക പിന്തുണയാണ് വേണ്ടത് അവരെ പുറത്താക്കരുതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍. റോഹിങ്ക്യ മുസ്ലീങ്ങള്‍ക്കെതിരെ ഇന്ത്യ വെച്ചുപുലര്‍ത്തുന്ന നിലപാടുകള്‍ക്കെതിരെയും റോഹിന്‍ഗ്യകള്‍ക്ക് പിന്തുണ ആവശ്യപ്പെട്ടുകൊണ്ടും ആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍ ഓണ്‍ലൈന്‍ കാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.
#standwithrohingyarefugese എന്ന പേരിലാണ് ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുള്ളത്. അഭയാര്‍ത്ഥികളായും നിയമവിരുദ്ധ കുടിയേറ്റക്കാരായും സുരക്ഷയ്ക്ക് ഭീഷണിയായിട്ടുള്ളവരുമൊക്കെയായി റോഹിന്‍ഗ്യകളെ ചിത്രീകരിക്കുമ്പോള്‍ അവരെ നിര്‍ബന്ധപൂര്‍വ്വം മ്യാന്‍മറിലേക്ക് തിരിച്ചയയ്ക്കരുത്. അത് കൂടുതല്‍ അപകടമുണ്ടാക്കുമെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു.
റോഹിങ്ക്യ മുസ്ലീങ്ങള്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ആണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍, ഈ പുറത്താക്കല്‍ സംഭവിക്കാതിരിക്കല്‍ ഇന്ത്യയുടെ നിയമപരവും ധാര്‍മികവുമായ കടമയാണെന്നും ആംനസ്‌ററി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ പ്രൊജക്ട് മാനേജര്‍ പറഞ്ഞു.
കുറച്ചുകാലങ്ങളായി ഇന്ത്യയിലേക്ക് കുടിയേറി താമസം തുടങ്ങിയവരാണ് റോഹിങ്ക്യകള്‍. ചെറിയ ചെറിയ ജോലികള്‍ ചെയ്ത് വളരെ കഷ്ടപ്പെട്ടാണ് ഇവര്‍ ജീവിക്കുന്നത്. ഇന്ത്യയ്ക്ക് സുരക്ഷാ ആശങ്കയുണ്ടെങ്കില്‍, എല്ലാ റോഹിങ്ക്യ മുസ്ലീങ്ങളെയും ഒരേ കണ്ണിലൂടെയല്ല കാണേണ്ടത്. ലോകത്തിലെ തന്നെ ഏറ്റവും പീഡനമനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗമായ ഇവര്‍ക്ക് പിന്തുണ നല്‍കുകയാണ് വേണ്ടതെന്നും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പറഞ്ഞു.