ആ അമ്മയുടെ കണ്ണുനീരിനു മുന്നില്‍ ഭരണകൂടം തോറ്റു ; യാത്രാവിലക്ക് നീക്കി ; മരണാസന്നനായ മകനെ മാറോടുചേര്‍ക്കാന്‍ ഷൈമ പറന്നെത്തും

അ​ബ്ദു​ള്ള തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് വൈദ്യശാസ്ത്രം​വി​ധി എ​ഴു​തി​യി​രു​ന്നു
ആ അമ്മയുടെ കണ്ണുനീരിനു മുന്നില്‍ ഭരണകൂടം തോറ്റു ; യാത്രാവിലക്ക് നീക്കി ; മരണാസന്നനായ മകനെ മാറോടുചേര്‍ക്കാന്‍ ഷൈമ പറന്നെത്തും


ന്യൂയോർക്ക് : മ​സ്തി​ഷ്ക​രോ​ഗം ബാ​ധി​ച്ച് മ​ര​ണ​ത്തി​ലേ​ക്ക് ന​ട​ന്ന​ടു​ക്കു​ന്ന മ​ക​നൊ​പ്പം അ​ല്പ​സ​മ​യം ചെ​ല​വ​ഴി​ക്ക​ണ​മെ​ന്ന ആ അമ്മയുടെ ആ​ഗ്രഹത്തോട് നിഷ്കരുണം മുഖംതിരിക്കാൻ ട്രംപ് ഭരണകൂടത്തിനും സാധിച്ചില്ല. ജ​ന്മ​നാ മ​സ്തി​ഷ്ക​രോ​ഗം ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ര​ണ്ടു വ​യ​സു​കാ​ര​ൻ അ​ബ്ദു​ള്ള ഹ​സ​നെ കാ​ണാ​ൻ മാ​താ​വ് ഷൈ​മ സ്വിലേ​യ്ക്ക് കൗ​ൺ​സി​ൽ ഓ​ൺ അ​മേ​രി​ക്ക​ൻ-​ഇ​സ്‌​ലാ​മി​ക് റി​ലേ​ഷ​ൻ​സ് അ​നു​മ​തി ന​ൽ​കി. യെമനി പൗരയായ ഷൈമയ്ക്ക്, ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ യാത്രാവിലക്കായിരുന്നു വിലങ്ങുതടിയായിരുന്നത്. 

മ​സ്തി​ഷ്ക രോ​ഗ​ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​ത്തി​ന്‍റെ നൂ​ൽ​പാ​ല​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന അ​ബ്ദു​ള്ള തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് വൈ​ദ്യ​ശാ​സ്ത്ര​ലോ​കം അ​പ്പാ​ടെ വി​ധി എ​ഴു​തി​യി​രു​ന്നു. ഇതോടെ മകനൊപ്പം അവസാനവേളകൾ ചിലവഴിക്കണമെന്ന് അമ്മ ഷൈമ ആ​ഗ്രഹിച്ചിരുന്നെങ്കിലും, മുസ്ലിം രാജ്യങ്ങൾക്കുള്ള യാത്രാവിലക്കായിരുന്നു ആ മോഹങ്ങൾക്ക് തടസ്സമായത്.  വാ​ർ​ത്ത പ്ര​ച​രി​ച്ച​തു മു​ത​ൽ ഈ ​അ​മ്മ​യ്ക്ക് ല​ഭി​ച്ച പി​ന്തു​ണ വ​ള​രെ വ​ലു​താ​ണെ​ന്ന് സി​എ​ഐ​ആ​ർ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ-​മെ​യി​ലാ​യും ഫോ​ൺ​വി​ളി​ക​ളാ​യും ക​ത്തു​ക​ളാ​യും ട്വീ​റ്റു​ക​ളാ​യും ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് ഇ​വ​രു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റ​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ ഈ​ജി​പ്തി​ലാ​ണ് ഷൈ​മ താ​മ​സി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​വ​ർ സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ൽ എ​ത്തു​മെ​ന്നാ​ണ് റിപ്പോർട്ട്. ത​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ട​ത്തോ​ട് ഏ​റെ ന​ന്ദി​യു​ണ്ടെ​ന്നും ത​ന്‍റെ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത ദി​വ​സ​ങ്ങ​ളി​ലൊ​ന്നാ​ണി​തെ​ന്നും അ​ബ്ദു​ള്ള​യു​ടെ പി​താ​വ് അ​മേ​രി​ക്ക​ൻ പൗ​ര​നാ​യ അ​ലി ഹ​സ​ൻ പ​റ​ഞ്ഞു. മു​സ്‌​ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളാ​യ ഇ​റാ​ൻ, ലി​ബി​യ, സൊ​മാ​ലി​യ, സി​റി​യ, യെ​മ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ന്മാ​ർ​ക്കൊ​പ്പം ഉ​ത്ത​ര​കൊ​റി​യ, വെ​ന​സ്വേ​ല എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കു​മാ​ണ് യു​എ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കു​ള്ള​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com