സ്‌ഫോടന പരമ്പര; ശ്രീലങ്കയില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക്

12 മണിക്കൂര്‍ നേരത്തേക്കാണ് ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ്റര്‍, തുടങ്ങിയ എല്ലാ സമൂഹ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്
ചിത്രം: റോയിട്ടേഴ്‌സ്‌
ചിത്രം: റോയിട്ടേഴ്‌സ്‌

കൊളംബോ:  രാജ്യത്തുണ്ടായ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ താത്കാലിക വിലക്ക് പ്രഖ്യാപിച്ചു. തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നത് തടയുന്നതിനാണ് നടപടിയെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിക്കഴിഞ്ഞാല്‍ നിരോധനം നീക്കുമെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

 12 മണിക്കൂര്‍ നേരത്തേക്കാണ് ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ്റര്‍, തുടങ്ങിയ എല്ലാ സമൂഹ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് ഉന്നതതല ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷം മാത്രമേ വിലക്ക് നീക്കണോ അതോ തുടരണോ എന്ന കാര്യം തീരുമാനിക്കുകയുള്ളൂ.

 കൊളംബോയിലെ മൂന്ന് പള്ളികളും മൂന്ന് ആഡംബര ഹോട്ടലുകളുമടക്കം എട്ട് സ്ഥലങ്ങളിലാണ് ഇന്ന് സ്‌ഫോടനം ഉണ്ടായത്. ഈസ്റ്റര്‍ദിനമായതിനാല്‍ പതിവിലും തിരക്ക് പള്ളികളില്‍ ഉണ്ടായിരുന്നു. ഇതുവരെയുള്ള കണക്കനുസരിച്ച് 187 പേര്‍ കൊല്ലപ്പെടുകയും 500 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com