കോവിഡ് ധനസഹായം ഉപയോഗിച്ച് ലംബോര്‍ഗിനി കാര്‍ വാങ്ങി, ആഡംബര ജീവിതം; യുവാവിന് ഒന്‍പത് വര്‍ഷം ജയില്‍ശിക്ഷ

അമേരിക്കയില്‍ കോവിഡ് ധനസഹായം ദുരുപയോഗം ചെയ്ത കുറ്റത്തിന് യുവാവിന് ഒന്‍പത് വര്‍ഷം തടവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് ധനസഹായം ദുരുപയോഗം ചെയ്ത കുറ്റത്തിന് യുവാവിന് ഒന്‍പത് വര്‍ഷം തടവ്. ബിസിനസിനാണ് എന്ന് പറഞ്ഞ് 12 കോടി ( ഇന്ത്യന്‍ രൂപ) കോവിഡ് വായ്പയായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് അമേരിക്കന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതനുസരിച്ച് ലഭിച്ച തുക ആഡംബര കാര്യങ്ങള്‍ക്കായി ചെലവഴിച്ചു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആഡംബര കാറായ ലംബോര്‍ഗിനി അടക്കം വിലപ്പിടിപ്പുള്ള സാധനങ്ങള്‍ വാങ്ങുന്നതിനാണ് തുക ചെലവഴിച്ചതെന്നാണ് കണ്ടെത്തല്‍.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ദുരിതം കുറയ്ക്കുന്നതിനാണ് അമേരിക്കന്‍ സര്‍ക്കാര്‍ കോവിഡ് വായ്പ പദ്ധതി ആവിഷ്‌കരിച്ചത്. ഇതനുസരിച്ച് അപേക്ഷ നല്‍കി തട്ടിപ്പ് നടത്തി എന്നതാണ് ലീ പ്രൈസ് എന്ന യുവാവിനെതിരെയുള്ള കുറ്റം. കോവിഡ് വായ്പ ലഭിക്കുന്നതിന് വിവിധ ബാങ്കുകളില്‍ അപേക്ഷ നല്‍കി. ചില ബാങ്കുകള്‍ വായ്പ അപേക്ഷ നിരസിച്ചപ്പോള്‍ മറ്റു ചില ബാങ്കുകള്‍ തുക അനുവദിച്ചു. ഒരു അപേക്ഷയില്‍ 50ലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന പ്രൈസ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനം നടത്തുകയാണ് എന്നാണ് യുവാവ് പറഞ്ഞിരിക്കുന്നത്.

തട്ടിപ്പ് നടന്നതായുള്ള സംശയത്തില്‍ നടത്തിയ പരിശോധനയിലാണ് കോടികളുടെ തിരിമറി നടത്തിയതായി കണ്ടെത്തിയത്. തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനം നിയമം അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് നടപടി സ്വീകരിച്ചത്. ലംബോര്‍ഗിനി കാറിന് പുറമേ റോളക്‌സ് വാച്ച് അടക്കം മറ്റു വിലപ്പിടിപ്പുള്ള സാധനങ്ങളും യുവാവ് വാങ്ങിയതായി കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com