വീട്ടിലെ സോഫയില്‍ അഞ്ചടി നീളമുള്ള കൂറ്റന്‍ പാമ്പ്; ചിത്രങ്ങള്‍

അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം
സോഫയില്‍ ഒളിച്ചിരുന്ന പാമ്പിനെ പിടികൂടിയപ്പോള്‍
സോഫയില്‍ ഒളിച്ചിരുന്ന പാമ്പിനെ പിടികൂടിയപ്പോള്‍

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് പാമ്പിനെ കണ്ടാലോ പറയുകയും വേണ്ട! ഇപ്പോള്‍ വീട്ടില്‍ സോഫയുടെ അടിയില്‍ ഒളിച്ച പാമ്പിനെ പുറത്ത് എടുക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്.

അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. താന്‍ വാങ്ങിയ പുതിയ സോഫയില്‍ പാമ്പ് ഒളിച്ചിരിക്കുന്നതായി വീട്ടുടമസ്ഥന്‍ പൊലീസിനെ വിവരം അറിയിച്ചു. ഇതനുസരിച്ച് എത്തിയ ക്ലിയര്‍ വാട്ടര്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് അഞ്ചടി നീളമുള്ള പാമ്പിനെ പിടികൂടിയത്. 

55കാരനാണ് സോഫയില്‍ മലമ്പാമ്പിനെ കണ്ടത്. വീട്ടില്‍ നിന്ന് സോഫ പുറത്തേയ്ക്ക് ഇട്ടശേഷമാണ് പാമ്പിനെ പിടികൂടിയത്. സോഫയുടെ ഉള്ളില്‍ ഒളിച്ചിരുന്ന പാമ്പിനെ വിദഗ്ധമായാണ് പുറത്തെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com