പാതി ശരീരം നഷ്ടപ്പെട്ടു, വീണ്ടും ഇരയ്ക്ക് പിന്നാലെ പാഞ്ഞ് 'പ്രേത സ്രാവ്' - വീഡിയോ 

ശത്രുക്കളുടെ ആക്രമണത്തില്‍ പാതി ശരീരം നഷ്ടപ്പെട്ടിട്ടും ഇര പിടിക്കുന്ന സ്രാവിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു
പാതി ശരീരം നഷ്ടപ്പെട്ട സ്രാവ്‌
പാതി ശരീരം നഷ്ടപ്പെട്ട സ്രാവ്‌

ത്രുക്കളുടെ ആക്രമണത്തില്‍ പാതി ശരീരം നഷ്ടപ്പെട്ടിട്ടും ഇര പിടിക്കുന്ന സ്രാവിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഗവേഷണാവശ്യങ്ങള്‍ക്കു വേണ്ടി പിടിച്ച ബ്ലാക്ക്ടിപ് വിഭാഗത്തില്‍ പെട്ട സ്രാവിനെ കടലിലേക്ക് വിട്ടപ്പോഴായിരുന്നു ദാരുണമായ സംഭവം നടന്നത്. സ്രാവുകളെ മറ്റു വിഭാഗത്തില്‍പ്പെട്ട സ്രാവുകള്‍ ആക്രമിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത് അപൂര്‍വമായി മാത്രമാണ്.

മൊസാംബികിലാണ് സംഭവം. തുറന്നുവിട്ടയുടന്‍ ഒരുപറ്റം ബുള്‍ സ്രാവുകള്‍ അതിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ചെര്‍ത്തു നില്‍പ്പിനിടയില്‍ ശരീരത്തിന്റെ പാതിയോളം ബുള്‍ ഷാര്‍ക്കുകള്‍ ഭക്ഷിച്ചിരുന്നു. ഇതൊന്നും കാര്യമാക്കാതെ ബ്ലാക്ക്ടിപ് സ്രാവ് കടലിലൂടെ നീന്തുന്നതും അതിനിടയില്‍ ഇരപിടിക്കാന്‍ ശ്രമിക്കുന്നതുമായ കാഴ്ച ഗവേഷകരെ അദ്ഭുതപ്പെടുത്തി.

ബ്ലാക്ക്ടിപ് സ്രാവിന്റെ വയറിനടിയിലെ ഭൂരിഭാഗവും മറ്റ് സ്രാവുകള്‍ ഭക്ഷിച്ചിട്ടും  അത് 20 മിനിട്ടോളം ചെറുത്തുനിന്നു. 300 മുതല്‍ 400 കിലോവരെ ഭാരം വരുന്ന കൂറ്റന്‍ ബുള്‍ സ്രാവുകളാണ് ആക്രമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com