ഡ്രോൺ ഇടിച്ചിറക്കി, ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; സുരക്ഷിതനാണെന്നു ഖാദിമി 

ഡ്രോൺ പൊട്ടിത്തെറിച്ചെങ്കിലും പ്രധാനമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു
മുസ്തഫ അൽ ഖാദിമി/ ട്വിറ്റർ
മുസ്തഫ അൽ ഖാദിമി/ ട്വിറ്റർ

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്കുനേരെ വധശ്രമം. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കിയാണ് ആക്രമണം നടത്തിയത്. ബാഗ്ദാദിലെ ഗ്രീൻ സോണിലെ ഖാദിമിയുടെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഡ്രോൺ പൊട്ടിത്തെറിച്ചെങ്കിലും പ്രധാനമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു.

താൻ സുരക്ഷിതനാണെന്നു ഖാദിമി പിന്നീടു ട്വീറ്റ് ചെയ്തു. വിശ്വാസ വഞ്ചനയുടെ മിസൈലുകൾ വിശ്വാസികളെ തളർത്തില്ലെന്നും മുസ്തഫ അൽഖാദിമി ട്വീറ്റ് ചെയ്തു. ജനസുരക്ഷക്കായും അവകാശങ്ങൾ നേടിയെടുക്കാനും നിലകൊള്ളുന്നതിൽനിന്ന് മാറ്റാനാകില്ലെന്നും അദ്ദേഹം കുറിച്ചു.

ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നു സൈന്യം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com