കോവിഡ് കേസുകള്‍ ഉയര്‍ന്നു; ലോക്ഡൗണ്‍ പ്രഖ്യാപിച്ച് നെതര്‍ലാന്‍ഡ്‌സ് 

കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ നെതര്‍ലാന്‍ഡ്‌സില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ആംസ്റ്റര്‍ഡാം: കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ നെതര്‍ലാന്‍ഡ്‌സില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വേനല്‍ കാലത്തിന് ശേഷം ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ആദ്യ പശ്ചിമ യൂറോപ്യന്‍ രാജ്യമാണ് നെതര്‍ലാന്‍ഡ്‌സ്‌. 

ഇടക്കാല പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് ആണ് ലോക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. മൂന്നാഴ്ച ലോക്ഡൗണ്‍ നീളും. ബാറുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവ 8 മണിക്ക് പൂട്ടണം. അവശ്യ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത കടകളും മറ്റും വൈകുന്നേരം ആറ് മണിക്ക് പൂട്ടണം. 

വീടുകളില്‍ ഒത്തുച്ചേരുമ്പോള്‍ നാലില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യം ഇല്ലെങ്കില്‍ മാത്രം ഓഫീസുകളിലെത്തി ജോലി ചെയ്യുക. അല്ലെങ്കില്‍ വര്‍ക്ക് ഫ്രം ഹോം സ്വീകരിക്കണം. എന്നാല്‍ സ്‌കൂളുകളും സിനിമാ തീയറ്ററുകളും അടയ്ക്കില്ല. 

കോവിഡ് കേസുകള്‍ ഉയരാന്‍ തുടങ്ങിയതോടെ കഴിഞ്ഞ ആഴ്ച പൊതുനിരത്തുകളില്‍ ഇറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. നവംബര്‍ ആദ്യ വാരം 16287ലേക്കാണ് നെതര്‍ലാന്‍ഡിലെ പ്രതിദിന കോവിഡ് കേസ് ഉയര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com