167 വര്‍ഷം പഴക്കമുള്ള ബാറില്‍ 'പ്രേതത്തിന്റെ' സാന്നിധ്യം, സ്വയം ബിയര്‍ പകര്‍ന്നുനല്‍കി; അമ്പരന്ന് മദ്യപാനികള്‍- വീഡിയോ 

ബ്രിട്ടനിലെ പബ്ബില്‍ ബിയര്‍ ഒഴിച്ച് നല്‍കുന്ന സംവിധാനം സ്വയം പ്രവര്‍ത്തിക്കുന്നത് കണ്ട് ഞെട്ടി കടയുടമയും ഉപഭോക്താക്കളും
പബ്ബില്‍ ഗ്ലാസില്‍ നിന്ന് ബിയര്‍ സ്വയം പകര്‍ന്നു നല്‍കുന്ന ദൃശ്യം
പബ്ബില്‍ ഗ്ലാസില്‍ നിന്ന് ബിയര്‍ സ്വയം പകര്‍ന്നു നല്‍കുന്ന ദൃശ്യം
Updated on
1 min read

ലണ്ടന്‍: ബ്രിട്ടനിലെ പബ്ബില്‍ ബിയര്‍ ഒഴിച്ച് നല്‍കുന്ന സംവിധാനം സ്വയം പ്രവര്‍ത്തിക്കുന്നത് കണ്ട് ഞെട്ടി കടയുടമയും ഉപഭോക്താക്കളും. പ്രേതബാധയാണ് എന്ന സംശയത്തില്‍ ഇവര്‍ പരിഭ്രാന്തരാകുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

സണ്ടര്‍ലാന്‍ഡ് ഹെന്‍ഡണിലെ ബ്ലൂ ഹൗസ് പബ്ബിലാണ് സംഭവം. ഡാര്‍ള ആന്‍ഡേഴ്‌സണ്‍ നടത്തുന്ന പബ്ബില്‍ ബിയര്‍ ഒഴിച്ച് നല്‍കുന്ന മെഷീന്‍ സ്വയമേവ പ്രവര്‍ത്തിക്കുന്നത് കണ്ടാണ് കടയുടമയും ഉപഭോക്താക്കളും ഞെട്ടിയത്. 167 വര്‍ഷം പഴക്കമുള്ളതാണ് പബ്ബ്. 20 വര്‍ഷം മുമ്പ് അന്ന് പബ്ബ് നടത്തിയിരുന്ന അമ്മായി സമാനമായ അനുഭവം ഉണ്ടായതായി പറഞ്ഞിട്ടുണ്ട്.

മദ്യം ഒഴിച്ചുനല്‍കാന്‍ ഉപയോഗിക്കുന്ന ഗ്ലാസില്‍ നിന്ന് സ്വയം ബിയര്‍ പകരുന്നത് കണ്ടാണ് എല്ലാവരും ഞെട്ടിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ആത്മീയവാദി പബ്ബില്‍ എത്തിയിരുന്നു. അന്ന് ഇവിടെ ഒരു പ്രേതത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നതായി ആത്മീയവാദി പറഞ്ഞതായി ആന്‍ഡേഴ്‌സണ്‍ പറയുന്നു. മുന്‍പ് സമാനമായ അനുഭവം ഉണ്ടായിട്ടുള്ളതായി മുന്‍ കടയുടമ പറയുന്നു. 

പിന്റ് ഗ്ലാസുകള്‍ സ്വയം വീണ് ഉടയുന്ന അവസ്ഥയാണ് അന്ന് ഉണ്ടായത്. അന്ന് സിസിടിവി ഇല്ലാതിരുന്നത് കണ്ട് തെളിവായി സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും മുന്‍ കടയുടമ പറയുന്നു.  നിരപ്പായ ഭാഗത്തല്ല പബ്ബ് പ്രവര്‍ത്തിക്കുന്ന കെട്ടിടം നില്‍ക്കുന്നത്. അത് കൊണ്ടാകാം ബിയര്‍ ഗ്ലാസ് ചലിച്ചതെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
Will the US-Iran peace deal benefit India?; What will be the benefit to the common man from opening Hormuz?; Hopes on oil prices and Chabahar port
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com