ചരിത്രനിമിഷം; അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളില്‍ കൂറ്റന്‍ വിമാനമിറക്കി- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 01:02 PM  |  

Last Updated: 25th November 2021 01:02 PM  |   A+A-   |  

airbus plane lands  in antarctica

എയര്‍ബസ് വിമാനം അന്റാര്‍ട്ടിക്കയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍

 

രിത്രത്തിലാദ്യമായി അന്റാര്‍ട്ടിക്കയില്‍ കൂറ്റന്‍ വാണിജ്യ വിമാനമിറക്കി. വാണിജ്യ വിമാനമായ എയര്‍ബസ് എ340 അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ക്ക് മുകളില്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ ഏഴ് മിനിറ്റ് നീളുന്ന വീഡിയോ ഓണ്‍ലൈനില്‍ വൈറലാണ്.

ദക്ഷിണാഫ്രിക്കിയിലെ കേപ്ടൗണില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് അന്റാര്‍ട്ടിക്കയില്‍ ഇറക്കിയത്. അഞ്ച് മണിക്കൂര്‍ നീണ്ട യാത്രക്കൊടുവിലാണ് പൈലറ്റ് കാര്‍ലോസ് മിര്‍പുരിയും  സംഘവും അന്റാര്‍ട്ടിക്കയിലെത്തിയത്. 

അപകടത്തിനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയ ശേഷമായിരുന്നു ലാന്‍ഡിംഗ്. വിമാനം റണ്‍വേയില്‍ നിന്നും വഴുതി മാറാതിരിക്കാന്‍ 10,000 അടി വലിപ്പമുള്ള റണ്‍വേയും സജ്ജീകരിച്ചിരുന്നു.