ലോകത്തെ ഉഗ്രവിഷമുള്ള എട്ടുകാലി കട്ടിലിന്റെ അടിയില്‍; ഒരു കൈ വലിപ്പം, ചിത്രം വൈറല്‍  

ബ്രസീലില്‍ കണ്ടുവരുന്ന ഈ എട്ടുകാലിയെ ബനാന സ്‌പൈര്‍ എന്ന പേരിലും അറിയപ്പെടുന്നു
കട്ടിലിന്റെ അടിയില്‍ കണ്ടെത്തിയ ഉഗ്രവിഷമുള്ള എട്ടുകാലി, IMAGE CREDIT: Wildlife Photographer of the Year
കട്ടിലിന്റെ അടിയില്‍ കണ്ടെത്തിയ ഉഗ്രവിഷമുള്ള എട്ടുകാലി, IMAGE CREDIT: Wildlife Photographer of the Year

ട്ടുകാലിയെ കാണുമ്പോള്‍ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. അതും ചെറിയ മുറികളിലും മറ്റുമാണ് കാണുന്നതെങ്കില്‍ പറയുകയും വേണ്ട. പേടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇപ്പോള്‍ കട്ടിലിന് അടിയില്‍ ലോകത്തെ ഏറ്റവും വിഷമേറിയ എട്ടുകാലികളില്‍ ഒന്നിനെ കണ്ടെത്തിയിരിക്കുകയാണ് യുവാവ്.

ഇക്വഡോറിലാണ് സംഭവം. ഫോട്ടോഗ്രാഫര്‍ ഗില്‍ വിസനാണ് കട്ടിലിന്റെ അടിയില്‍ എട്ടുകാലിയെ കണ്ടെത്തിയത്. ചെറിയ എട്ടുകാലികള്‍ കൂട്ടത്തോടെ പുറത്തേയ്ക്ക് വരുന്നത് കണ്ട് കട്ടിലിന്റെ അടിയില്‍ നോക്കിയ ഗില്‍ വിസന്‍ ഭയന്നുപോയി. ബ്രസീലില്‍ കണ്ടുവരുന്ന ഏറ്റവും വിഷമേറിയ എട്ടുകാലിയെയാണ് കണ്ടെത്തിയത്. എട്ടുകാലിയുടെ പ്രജനന സമയമായിരുന്നു അത്. ഇതിന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

സ്‌പൈഡര്‍ റൂം എന്ന തലക്കെട്ടില്‍ നല്‍കിയ ചിത്രത്തിന് വിസനെ തേടി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ അവാര്‍ഡ് എത്തി . വലിയ ചിലന്തിക്ക് സമീപം ആയിരകണക്കിന് എട്ടുകാലികളെയാണ് കണ്ടെത്തിയത്. 45 മില്ലിമീറ്ററാണ് എട്ടുകാലിയുടെ ശരീരത്തിന്റെ നീളം. എന്നാല്‍ എട്ടുകാലിയുടെ കാലുകള്‍ കൂടി കണക്കിലെടുത്താല്‍ ഇതിന് ഒരു കൈയുടെ വലിപ്പം വരും. ബ്രസീലില്‍ കണ്ടുവരുന്ന ഈ എട്ടുകാലിയെ ബനാന സ്‌പൈഡര്‍ എന്ന പേരിലും അറിയപ്പെടുന്നു. ഈ എട്ടുകാലി കടിച്ചാല്‍ മരണം വരെ സംഭവിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com