പള്ളിയില്‍ വച്ച് നിരവധി തവണ കുത്തി; ബ്രിട്ടീഷ് എംപി കൊല്ലപ്പെട്ടു

പള്ളിയില്‍ വച്ച് മാരകമായി കുത്തേറ്റ ബ്രിട്ടീഷ് എംപി മരിച്ചു
ഡേവിഡ് അമെസ്സ് , ട്വിറ്റര്‍ ചിത്രം
ഡേവിഡ് അമെസ്സ് , ട്വിറ്റര്‍ ചിത്രം
Updated on
1 min read

ലണ്ടന്‍: പള്ളിയില്‍ വച്ച് മാരകമായി കുത്തേറ്റ ബ്രിട്ടീഷ് എംപി മരിച്ചു. ബ്രിട്ടീഷ് എംപിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിഡ് അമെസ്സിനാണ് കുത്തേറ്റത്. ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ചികിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ല.

ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന യോഗത്തിനിടെയാണ് സംഭവം.സ്വന്തം മണ്ഡലത്തിലെ മെത്തേഡിസ്റ്റ് പള്ളിയില്‍ യോഗത്തിനെത്തിയ എംപിയെ അജ്ഞാതനായ ഒരാള്‍ ആക്രമിക്കുകയായിരുന്നു. എംപിക്ക് നിരവധി തവണയാണ് കുത്തേറ്റത്. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

69 വയസ്സുകാരനായ ഡേവിഡ് അമെസ്സ് കിഴക്കന്‍ ഇംഗ്ലണ്ടിലെ സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്നുള്ള എംപിയാണ്. ഡേവിഡ് അമെസ്സിന്റെ കൊലപാതകത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ നടുക്കം രേഖപ്പെടുത്തി. ബേസില്‍ഡണില്‍ നിന്ന് 1983ലാണ് ഇദ്ദേഹം ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്നത്. 1997ലാണ് ആദ്യമായി സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com