ഷൂട്ടിങ്ങിനിടെ നടന്റെ തോക്കില്‍നിന്നു വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു; സംവിധായകന് പരിക്ക് 

നടന്‍ എലെകെ ബാള്‍ഡ്‌വിന്നിന്റെ തോക്കില്‍നിന്നുള്ളു വെടിയേറ്റ് ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് ആണ് മരിച്ചത്
ഹലൈന ഹച്ചിന്‍സ്/'ട്വിറ്റര്‍
ഹലൈന ഹച്ചിന്‍സ്/'ട്വിറ്റര്‍
Updated on: 
1 min read

വാഷിങ്ടണ്‍: ഷൂട്ടിങ്ങിനിടെ നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ചിത്രത്തിന്റെ സംവിധായകന് പരിക്കേറ്റു. 

യുഎസിലെ സാന്റാ ഫെയില്‍ റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് അപകടം. മുതിര്‍ന്ന നടന്‍ അലെക്‌ ബാള്‍ഡ്‌വിന്നിന്റെ തോക്കില്‍നിന്നുള്ളു വെടിയേറ്റ് ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. സംവിധായകന്‍ ജോയല്‍ സൂസയ്ക്കു പരിക്കു പറ്റി. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന കളിത്തോക്കില്‍നിന്നുള്ള വെടിയാണ് ഇരുവര്‍ക്കും ഏറ്റത്. 

വെടിയേറ്റ ഹലൈനയെ ന്യൂമെക്‌സിക്കോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. നാല്‍പ്പിയെട്ടുകാരനായ ജോയല്‍ ക്രിസ്റ്റസ് സെന്റ് വിന്‍സെന്റ് റീജിയനല്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. 

സംഭവിച്ചത് എന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER