ദക്ഷിണ കൊറിയയില്‍ പരിശീലനപ്പറക്കലിനിടെ വ്യോമസേനാ വിമാനങ്ങള്‍ കൂട്ടിയിടിച്ചു, മൂന്നു മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2022 11:45 AM  |  

Last Updated: 01st April 2022 11:50 AM  |   A+A-   |  

2 South Korean air force planes collide during training

പ്രതീകാത്മക ചിത്രം

 

സോള്‍: ദക്ഷിണ കൊറിയയില്‍ വ്യോമസേനാ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നു മരണം. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. പരിശീലനപ്പറക്കലിനിടെയാണ് അപകടമുണ്ടായത്.

തെക്കുകിഴക്കന്‍ നഗരമായ സാച്ചിയോണിലെ മലയോരപ്രദേശത്ത് പരിശീലനത്തിനിടെ കെടി-1 എന്ന ദക്ഷിണകൊറിയന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ആകാശത്തു വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. 

മൂന്നു പൈലറ്റുമാര്‍ അപകടത്തില്‍ മരിച്ചു. രക്ഷപ്പെട്ടയാളുടെ നില അതീവഗുരുതരമാണെന്നും യോന്‍ഹാപ് ന്യൂസ് ഏജന്‍സി അറിയിച്ചു. അപകടസ്ഥലത്തേക്ക് മൂന്നു ഹെലികോപ്ടറുകള്‍, 20 വാഹനങ്ങള്‍, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്.