കുട്ടികൾക്ക് നിഗൂഢമായ കരൾ രോഗം, ബാധിക്കുന്നത് 1 മുതൽ 6 വയസ്സുവരെയുള്ളവരെ; ആശങ്ക 

ഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ കരൾ വീക്കം പോലുള്ള പൊതുവായ കരൾ രോഗങ്ങളാണ് ലക്ഷണങ്ങൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുട്ടികളെ മാത്രം ബാധിക്കുന്ന നിഗൂഢ കരൾ രോഗം യുഎസിലും യൂറോപ്പിലും ആശങ്ക വർദ്ധിപ്പിക്കുകയാണ്. ഇതിനോടകം യുകെയിൽ 74ഓളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസ്സിൽ സമാനമായ ഒൻപത് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1 മുതൽ 6 വയസ്സുവരെയുള്ള കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. രോ​ഗം ബാധിച്ച് ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഏഴ് പേരുടെ നില ​ഗുരുതരമായിരുന്നെന്നും ഇവരിൽ കരൾ മാറ്റിവയ്ക്കേണ്ട സ്ഥിയുണ്ടായെന്നുമാണ് വിവരം. 

രോ​ഗത്തെക്കുറിച്ച് ഈ മാസം ആദ്യം ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തി. യുകെയ്ക്കും യുഎസിനും പുറമെ സ്പെയിനും അയർലൻഡും സമാനമായ ഏതാനും കേസുകൾ അന്വേഷിക്കുന്നുണ്ടന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ഒരു മാസമായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ വർദ്ധനവും രോ​ഗം ബാധിച്ചവരെ കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളും കണക്കിലെടുക്കുമ്പോൾ വരും ദിവസങ്ങളിൽ സമാനമായ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഡബ്ലൂഎച്ച്ഒ പ്രസ്താവനയിൽ പറയുന്നത്. 

യൂറോപ്യൻ കുട്ടികളിൽ ചിലർക്ക് അഡിനോവൈറസ് പോസിറ്റീവ് ആണെന്നും ചിലർക്ക് കോവിഡ്-19 പോസിറ്റീവ് ആണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ കരൾ വീക്കം പോലുള്ള പൊതുവായ കരൾ രോഗങ്ങളാണ് ലക്ഷണങ്ങൾ. മഞ്ഞപ്പിത്തം, വയറിളക്കം, വയറുവേദന എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം രോ​​ഗങ്ങൾക്ക് സാധാരണ കാരണമാകാറുള്ള ഹെപ്പറ്റൈറ്റിസ് ടൈപ്പ് എ, ബി, സി, ഇ വൈറസുകൾ ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com