സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം; ശ്രീലങ്കയില്‍ പൊലീസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

അക്രമാസക്തരായ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് വെടിവച്ചതെന്നാണ് പൊലീസിന്റെ ന്യായീകരണം.
സര്‍ക്കാരിനെതിരെ ശ്രീലങ്കയില്‍ നടന്ന പ്രതിഷേധം
സര്‍ക്കാരിനെതിരെ ശ്രീലങ്കയില്‍ നടന്ന പ്രതിഷേധം

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ധന വിലവര്‍ധനവിനെതിരെ സമരം ചെയ്ത പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമാസക്തരായ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് വെടിവച്ചതെന്നാണ് പൊലീസിന്റെ ന്യായീകരണം.

രൂക്ഷമായ എണ്ണക്ഷാമവും, ഉയര്‍ന്ന വിലയിലും പ്രതിഷേധിച്ചാണ് തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെയുള്ള റംബുക്കാനയില്‍ ജനങ്ങള്‍ ഹൈവേ ഉപരോധിച്ചിരുന്നു. നൂറ് കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. സമരക്കാര്‍ ടയറുകള്‍ കത്തിക്കുകയും തലസ്ഥാനത്തേക്കുള്ള പ്രധാന റോഡ് ഉപരോധിക്കുകയും ചെയ്തു.

സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. നേരത്തെ, ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ 15 മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിന് ശേഷം പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രീലങ്കന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com