തായ്‌വാൻ മിസൈൽ പദ്ധതിയുടെ മേധാവി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; പിന്നിൽ ചൈനയോ? 

ദക്ഷിണ തായ്‌വാനിലെ പിങ്ടുങ് നഗരത്തിലെ ഒരു ഹോട്ടലിൽ ഇന്നു പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്
തായ്‌വാനിലെ പിംഗ്ടാൻ ദ്വീപിന് മുകളിലൂടെ ചൈനീസ് സൈനിക ജെറ്റ് പറക്കുന്നു/ ചിത്രം: എഎഫ്പി
തായ്‌വാനിലെ പിംഗ്ടാൻ ദ്വീപിന് മുകളിലൂടെ ചൈനീസ് സൈനിക ജെറ്റ് പറക്കുന്നു/ ചിത്രം: എഎഫ്പി

തായ്പേയ്: തായ്‌വാന്റെ മിസൈൽ വികസന പദ്ധതിക്കു നേതൃത്വം നൽകുന്ന ഉന്നത ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ-വികസന വിഭാഗം ഉപമേധാവി ഔ യാങ് ലി ഹസിങ്ങിനെയാണ് ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തായ്‌വാൻ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള നാഷനൽ ചുങ്–ഷാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഉപമേധാവിയാണ് അദ്ദേഹം. 

ദക്ഷിണ തായ്‌വാനിലെ പിങ്ടുങ് നഗരത്തിലെ ഒരു ഹോട്ടലിൽ ഇന്നു പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ഔദ്യോഗിക ആവശ്യത്തിനായാണ് ഔ യാങ് പിങ്ടുങ്ങിലേക്ക് പോയതെന്നാണ് വിവരം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

ചൈനയിൽ നിന്നുള്ള സൈനിക വെല്ലുവിളി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കാൻ ലക്ഷമിട്ട് മിസൈൽ നിർമാണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കി ഉയർത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് തയ്‌വാൻ. തായ്‌വാന്റെ മിസൈൽ പദ്ധതികളുടെ മേൽനോട്ടവും ഏകോപനവും നിർവഹിക്കുന്ന ചുമതല ഈ വർഷം ആദ്യമാണ് ഔ യാങ് ലി ഏറ്റെടുത്തത്. 

തങ്ങളുടെ ഭാഗമാണ് തായ്‌വാൻ എന്നാണ് ചൈനയുടെ അവകാശവാദം. ഇതിനിടെ യുഎസ് പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്വാൻ സന്ദർശിച്ചത് ചൈനയും യുഎസും തമ്മിലുള്ള സംഘർഷം വർധിപ്പിച്ചിരിക്കുകയാണ്. നാൻസി പെലോസിക്കും കുടുംബത്തിനും ചൈന ഉപരോധം ഏർപ്പെടുത്തി. 25 വർഷത്തിനിടെ ആദ്യമായി ഒരു അമേരിക്കൻ സ്പീക്കർ തായ്വാൻ സന്ദർശിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com