'കിം ജോങ് ഉന്‍ പനിപിടിച്ച് ഗുരുതരാവസ്ഥയിലായിരുന്നു'; സഹോദരിയുടെ വെളിപ്പെടുത്തല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2022 02:27 PM  |  

Last Updated: 11th August 2022 02:27 PM  |   A+A-   |  

kim

കിം ജോങ് ഉന്‍, സഹോദരി കിം യോങ് ജോങ്‌

 

ത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പനി പിടിച്ച് ഗുരുതരാവസ്ഥയില്‍ ആയിരുന്നെന്ന് സഹോദരി കിം യോ ജോങിന്റെ വെളിപ്പെടുത്തല്‍. രാജ്യത്ത് കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ച സമയത്താണ് കിം ജോങ് ഉന്നിന്റെ ആരോഗ്യനില മോശമായത് എന്നും എന്നിട്ടും ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം സേവനത്തില്‍ നിന്ന് പിന്നോട്ടുപോയിട്ടില്ലെന്നും കിം യോ ജോങ് നോര്‍ത്ത് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയിലൂടെ പറഞ്ഞു. ഇതാദ്യമായാണ് ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ ആരോഗ്യാവസ്ഥയെ പറ്റി ഔദ്യോഗികമായി ഒരു സ്ഥിരീകരണമുണ്ടാകുന്നത്. 

ദക്ഷിണ കൊറിയയ്ക്ക് എതിരെയും ജോങ് രൂക്ഷ വിമര്‍ശനം നടത്തി. ഉത്തര കൊറിയയില്‍ കോവിഡ് പകരുകയാണെന്ന തരത്തില്‍ ദക്ഷിണ കൊറിയ പ്രചരാണ ലഘുലേഖകള്‍ വിതരണം ചെയ്യുകയാണെന്നും ഇത് തുടര്‍ന്നാല്‍ വെറുതേയിരിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ദക്ഷിണ കൊറിയ അതിര്‍ത്തിയ്ക്ക് അപ്പുറത്ത് നിന്ന് ബലൂണുകളില്‍ ഉത്തര കൊറിയയില്‍ കോവിഡ് പകരയുണെന്ന ലഘുലേഖകള്‍ പറത്തിവിടുകയാണെന്നും ജോങ് ആരോപിച്ചു. 

കിം ജോങ് ഉന്നിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. കോവിഡ് കാലത്ത് കിം പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുന്നത് വിരളമായിരുന്നു. നാളുകള്‍ക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട കിമ്മിന്റെ ശരീരം മെലിഞ്ഞിരിക്കുന്നതായും ആരോഗ്യം മോശമാണെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ മങ്കിപോക്‌സ് ഭയം; ബ്രസീലില്‍ കുരങ്ങന്മാരെ കൊന്നൊടുക്കുന്നു; ദുഃഖകരമെന്ന് ലോകാരോഗ്യ സംഘടന 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ