വെറുംകൈ കൊണ്ട് പിടിച്ച് വരുതിയിലാക്കാന്‍ ശ്രമം, യുവാവിനെ കൊത്താനാഞ്ഞ് കൂറ്റന്‍ രാജവെമ്പാല- വീഡിയോ  

20 വര്‍ഷം വരെയാണു രാജവെമ്പാലകളുടെ ശരാശരി ആയുസ്
രാജവെമ്പാലയെ പിടിച്ച് വരുതിയിലാക്കാനുള്ള യുവാവിന്റെ ശ്രമം
രാജവെമ്പാലയെ പിടിച്ച് വരുതിയിലാക്കാനുള്ള യുവാവിന്റെ ശ്രമം

പാമ്പിന്റെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോള്‍ കൂറ്റന്‍ രാജവെമ്പാലയെ വെറുംകൈ കൊണ്ട് പിടിച്ച് വരുതിയിലാക്കുന്ന യുവാവിന്റെ ദൃശ്യം വൈറലാകുന്നു. 

യുവാവിന്റെ കൈയില്‍ നിന്നും താഴേക്ക് വഴുതിവീണ അസാധാരണ വലിപ്പമുള്ള പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അത് കൊത്താനായുന്നതും ദൃശ്യത്തില്‍ കാണാം. പാമ്പുപിടുത്തത്തില്‍ വൈദഗ്ധ്യം നേടിയ യുവാവ് പാമ്പിന്റെ ശ്രദ്ധതിരിച്ചാണ് ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടത്. ബിഗ് ക്യാറ്റ് നമീബിയ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്. 

20 വര്‍ഷം വരെയാണു രാജവെമ്പാലകളുടെ ശരാശരി ആയുസ്. പ്രായപൂര്‍ത്തിയായ പാമ്പിന് 18 മുതല്‍ 20 കിലോ വരെ ഭാരമുണ്ടാകും.  മൂര്‍ഖന്‍ പാമ്പ് കടിച്ചാല്‍ 0.25 മില്ലിഗ്രാം വിഷം ശരീരത്തില്‍ കയറുന്ന സ്ഥാനത്ത് രാജവെമ്പാലയുടെ ഒറ്റക്കടിയില്‍ 5 മുതല്‍ 7 മില്ലിഗ്രാം വരെ വിഷം ശരീരത്തിലെത്തും. 20 പേരെ കൊല്ലാനുള്ള ശക്തിയുണ്ട് ഈ അളവ് വിഷത്തിന്. ഇതാണു രാജവെമ്പാലയെ കൂടുതല്‍ അപകടകാരിയാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com