ഇമ്രാൻ ഖാന്റെ പ്രസംഗം തൽസമയം കാണിക്കരുത്; പാക് ചാനലുകൾക്ക് വിലക്ക് 

ഇമ്രാൻ സർക്കാർ സ്ഥാപനങ്ങളെയും സർക്കാർ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്കുള്ളിലാണ് നടപടി
ഇമ്രാന്‍ ഖാന്‍/ഫയല്‍
ഇമ്രാന്‍ ഖാന്‍/ഫയല്‍


ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം തൽസമയം കാണിക്കുന്നതിന് പാക് ചാനലുകൾക്ക് വിലക്ക്. ‍പാകിസ്ഥാൻ മീഡിയ റെഗുലേറ്റിംഗ് അതോററ്റിയാണ് വിലക്കേർപ്പെടുത്തിയത്. ഇമ്രാൻ സർക്കാർ സ്ഥാപനങ്ങളെയും സർക്കാർ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്കുള്ളിലാണ് നടപടി. 

രാജ്യദ്രോഹം ആരോപിച്ച് കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഇമ്രാൻറെ സഹായി ഷഹബാസ് ഗില്ലിനോട് മോശമായി പെരുമാറിയതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ഒരു വനിതാ മജിസ്‌ട്രേറ്റ്, പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ, രാഷ്ട്രീയ എതിരാളികൾ എന്നിവർക്കെതിരെ കേസ് കൊടുക്കുമെന്നാണ് ഇമ്രാൻ പ്രസ്താവിച്ചത്. ‌ഇസ്ലാമാബാദിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ഇത്. 

ആവർത്തിച്ച് നിർദേശം നൽകിയെങ്കിലും ഭീഷണികൾ സംപ്രേക്ഷണം ചെയ്യുന്നത് തടയാൻ ടെലിവിഷൻ ചാനലുകൾ പരാജയപ്പെട്ടതായി പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പിഇഎംആർഎ) ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇമ്രാൻറെ പ്രസംഗങ്ങൾ ഭരണഘടനയുടെ 19-മത് അനുച്ഛേദത്തിന്റെ ലംഘനമാണെന്നും മാധ്യമങ്ങൾക്കുള്ള പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും ഉത്തരവിൽ പറയുന്നു. ഇത് കണക്കിലെടുത്ത് ഇത്തരം പ്രസംഗങ്ങളുടെ പ്രക്ഷേപണം നിരോധിക്കുന്നു എന്നാണ് നിർദേശം. പരിശോധനയ്ക്ക് ശേഷം റെക്കോഡ് ചെയ്ത ഭാഗം പ്രക്ഷേപണം ചെയ്യാം എന്നും ഉത്തരവിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com