'റഷ്യ ചെയ്തത് എന്താണെന്ന് ഇവിടെ വന്ന് നോക്കു...'- മസ്‌കിനെ ചോദ്യം ചെയ്ത് സെലൻസ്കി

സമാധാന കരാർ എന്നു വിശേഷിപ്പിച്ച് ഹിതപരിശോധന നടത്തണമെന്ന ആവശ്യമാണ് മസ്ക് മുന്നോട്ടു വച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കീവ്: യുക്രൈനിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കാനുള്ള മാർഗം മുന്നോട്ടു വച്ച ഇലോൺ മസ്കിന്റെ നപടിയെ വിമർശിച്ച് യുക്രൈൻ പ്രസി‍ഡന്റ് വ്ലാഡിമിർ സെലൻസ്കി. മസ്ക് അരുടേയോ സ്വാധീനത്തിലാണെന്നും റഷ്യ ചെയ്തത് എന്താണെന്ന് കാണണമെങ്കിൽ ഇങ്ങോട്ടു വന്ന് നോക്കണമെന്നും സെലൻസ്കി വിമർശിച്ചു. 

സമാധാന കരാർ എന്നു വിശേഷിപ്പിച്ച് ഹിതപരിശോധന നടത്തണമെന്ന ആവശ്യമാണ് മസ്ക് മുന്നോട്ടു വച്ചത്. ഒക്ടോബറിൽ ട്വിറ്ററിലൂടെയാണ് മസ്ക് ഇക്കാര്യം ആവശ്യപ്പെട്ടത്. ക്രമിയയിൽ റഷ്യയുടെ പരമാധികാരം അംഗീകരിക്കണമെന്നും യുക്രൈന് നിഷ്പക്ഷത നൽകണമെന്നുമായിരുന്നു മസ്കിന്റെ നിലപാട്. ഈ നിലപാടിനെയാണ് സെലൻസ്കി ചോദ്യം ചെയ്തത്. 

‘ആരുടേയോ സ്വാധീനം കൊണ്ടാണ് മസ്ക് ഇങ്ങനെ അഭിപ്രായം പറയുന്നത്. അല്ലെങ്കിൽ അദ്ദേഹം സ്വയം അനുമാനത്തിലെത്തുന്നു. റഷ്യ എന്താണ് ഇവിടെ ചെയ്തതെന്നു വ്യക്തമാകണമെങ്കിൽ യുക്രൈനിലേക്കു വന്ന് സ്വയം കണ്ട് ബോധ്യപ്പെടണം. എന്നിട്ട് ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കാമെന്ന് പറയു. ആരാണ് ആരംഭിച്ചതെന്നും എങ്ങനെ അവസാനിപ്പിക്കാമെന്നും എന്നുകൂടി നിങ്ങൾ എനിക്ക് പറഞ്ഞു തരു’ – ന്യൂയോർക്ക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിൽ വെർച്വലായി പങ്കെടുക്കവേയായിരുന്നു സെലൻസ്കി മസ്കിന്റെ നിലപാട് ചോദ്യം ചെയ്തത്.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com