ഹിജാബ് പ്രതിഷേധം: ഇറാനില്‍ ഒരാളെക്കൂടി തൂക്കിലേറ്റി

ഹിജാബ് പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇറാനില്‍ ഒരാളെക്കൂടി തൂക്കിലേറ്റി
മജിന്ദ്രേസ റഹ്നാവാര്‍ഡ്
മജിന്ദ്രേസ റഹ്നാവാര്‍ഡ്

ദുബൈ: ഹിജാബ് പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇറാനില്‍ ഒരാളെക്കൂടി തൂക്കിലേറ്റി. മജിന്ദ്രേസ റഹ്നാവാര്‍ഡ് എന്നയാളുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ മിസാന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുത്തതിനു പിടിയിലായവരില്‍ ഒരാളെ കഴിഞ്ഞയാഴ്ച തൂക്കിലേറ്റിയിരുന്നു.

പ്രതിഷേധത്തിനിടെ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ കുത്തി കൊലപ്പെടുത്തിയതിനു കുറ്റക്കാരനെന്നു കണ്ട ആളെയാണ് തൂക്കിലേറ്റിയതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

റോഡ് ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിച്ചതിനും സുരക്ഷാ സേനയില്‍ ഒരാളെ ആക്രമിച്ചതിനുമാണ് കഴിഞ്ഞ വ്യാഴാഴ്ച ഒരാളെ തൂക്കിലേറ്റയിത്. ഹിജാബ് പ്രതിഷേധത്തിലെ ആദ്യ വധശിക്ഷയാണിത്.

ഹിജാബ് ശരിയായി ധരിക്കാത്തതിന് മതകാര്യ പൊലീസ് പിടിച്ചുകൊണ്ടുപോയ മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരി മരിച്ചതിനെത്തുടര്‍ന്നാണ് ഇറാനില്‍ പ്രതിഷേധം പടര്‍ന്നുപിടിച്ചത്. പതിനാറു പേര്‍ ഇതുവരെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടതായാണ് കണക്ക്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com