കുഞ്ഞ് ജനിച്ചാല്‍ മൂന്ന് ലക്ഷം രൂപ പരിതോഷികം; ഗ്രാന്‍ഡ് ഉയര്‍ത്തി ജപ്പാന്‍ 

ഓരോ കുഞ്ഞ് ജനിക്കുമ്പോഴുമുള്ള ഗ്രാന്‍ഡ് 500,000 യെന്‍(മൂന്ന് ലക്ഷം രൂപ)ആയി ഉയര്‍ത്താനാണ് ജപ്പാന്‍ ഭരണകൂടത്തിന്റെ നീക്കം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ടോക്യോ: ജനനനിരക്ക് കുറയുന്നതിലെ ആശങ്ക മറികടക്കാന്‍ ഓരോ കുഞ്ഞ് ജനിക്കുമ്പോഴും നല്‍കുന്ന ഗ്രാന്‍ഡ് മൂന്ന് ലക്ഷം രൂപയായി ജപ്പാന്‍ ഉയര്‍ത്തുന്നു. നിലവില്‍ 420,000 യെന്‍(2.52 ലക്ഷം രൂപ) ആണ് ഓരോ കുഞ്ഞ് ജനിക്കുമ്പോഴും ഗ്രാന്‍ഡായി നല്‍കിയിരുന്നത്.

ഓരോ കുഞ്ഞ് ജനിക്കുമ്പോഴുമുള്ള ഗ്രാന്‍ഡ് 500,000 യെന്‍(മൂന്ന് ലക്ഷം രൂപ)ആയി ഉയര്‍ത്താനാണ് ജപ്പാന്‍ ഭരണകൂടത്തിന്റെ നീക്കം. ജപ്പാന്‍ കുടുംബാരോഗ്യ മന്ത്രി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. 2023ഓടെ നിര്‍ദേശം പ്രാബല്യത്തില്‍ വരും. 

എന്നാല്‍ ഒരു പ്രസവം കഴിയുമ്പോള്‍ അതിനായി ഗ്രാന്‍ഡ് ലഭിച്ച തുകയേക്കാള്‍ കൂടുതല്‍ വേണ്ടി വരും എന്നാണ് ജപ്പാന്‍ മാധ്യമങ്ങള്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഗ്രാന്‍ഡ് തുക 3 ലക്ഷമായി ഉയര്‍ത്തിയാലും ജനനനിരക്ക് ഉയര്‍ത്തുക ജപ്പാന് പ്രയാസമാവും. 

1973 മുതലാണ് ജപ്പാനില്‍ ജനസംഖ്യാ ഇടിവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 12.5 കോടിയാണ് നിലവില്‍ ജപ്പാനിലെ ജനസംഖ്യ. 2060 ആകുമ്പോള്‍ ഇത് 8.67 കോടിയിലേക്ക് കുറയും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com