രണ്ടുവയസുകാരനെ ഹിപ്പോ വിഴുങ്ങി; ഒടുവില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th December 2022 11:59 AM |
Last Updated: 16th December 2022 11:59 AM | A+A A- |

പ്രതീകാത്മക ചിത്രം
കമ്പാല: ഉഗാണ്ടയില്‍ രണ്ടുവയസുകാരനെ ഹിപ്പോപൊട്ടാമസ് ജീവനോടെ വിഴുങ്ങി. കാഴ്ചക്കാര്‍ കല്ലെറിഞ്ഞതോടെ, ഹിപ്പോ പുറത്തേയ്ക്ക് തുപ്പിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. 2 വയസ്സുള്ള പോള്‍ ഇഗ എന്ന ആണ്‍കുട്ടിയെ ഹിപ്പൊപൊട്ടാമസ് ഒന്നടങ്കം വിഴുങ്ങുകയായിരുന്നു.
കറ്റ്വെ കബാറ്റോറോ എന്ന സ്ഥലത്ത് ഞായറാഴ്ചയാണ് സംഭവം നടന്നത്. തടാകക്കരയില്‍ കളിച്ചു കൊണ്ടിരിക്കവേയാണ് കുട്ടിയെ ഹിപ്പോ ആക്രമിച്ചത്. ഇത് കണ്ടുനിന്നവര്‍ മൃഗത്തിന് നേരെ കല്ലെറിയാന്‍ തുടങ്ങിയതോടെ കുട്ടിയെ ജീവനോടെ തന്നെ പുറത്തേക്ക് തുപ്പുകയായിരുന്നു.
യുഗാണ്ടയിലെ വീടിനു സമീപമുള്ള എഡ്വേര്‍ഡ് തടാകത്തിന്റെ കരയില്‍ തനിച്ചിരുന്നു കളിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് തടാകത്തില്‍ നിന്ന് കരയിലേക്കെത്തിയ ഹിപ്പോ തന്റെ താടിയെല്ലുകള്‍ ഉപയോഗിച്ച് കുട്ടിയെ വായിലാക്കി.
എന്നാല്‍ ഹിപ്പോ കുട്ടിയെ വിഴുങ്ങുന്നതിന് മുമ്പ് തന്നെ കണ്ടു നിന്ന ക്രിസ്പസ് ബഗോന്‍സയെന്ന ആള്‍ മൃഗത്തിന് നേരെ വലിയ കല്ലുകള്‍ എറിയാന്‍ തുടങ്ങി. ഇതോടെ കുട്ടിയെ മൃഗം തിരിച്ചു തുപ്പുകയായിരുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'അതിരുവിട്ട തമാശ'; വേഷം കെട്ടി മുതലയ്‌ക്കൊപ്പം കിടന്നു, കാലുകളില്‍ പിടിച്ചുവലിച്ചു, രോഷം - വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ