2023ല്‍ അമേരിക്കയില്‍ ആഭ്യന്തര കലാപം; ഇലോണ്‍ മസ്‌ക് പ്രസിഡന്റാകും, റഷ്യന്‍ മുന്‍ പ്രസിഡന്റിന്റെ പ്രവചനം

പ്രമുഖ വ്യവസായിയും ട്വിറ്റര്‍ മേധാവിയുമായ ഇലോണ്‍ മസ്‌ക് അമേരിക്കന്‍ പ്രസിഡന്റ് ആകുമെന്ന് റഷ്യന്‍ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വെദെവ്
ഇലോണ്‍ മസ്‌ക്, ഫയല്‍ ചിത്രം
ഇലോണ്‍ മസ്‌ക്, ഫയല്‍ ചിത്രം

മോസ്‌കോ: പ്രമുഖ വ്യവസായിയും ട്വിറ്റര്‍ മേധാവിയുമായ ഇലോണ്‍ മസ്‌ക് അമേരിക്കന്‍ പ്രസിഡന്റ് ആകുമെന്ന് റഷ്യന്‍ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വെദെവ്. 2023ല്‍ അമേരിക്കയില്‍ ആഭ്യന്തര കലാപമുണ്ടാകുമെന്നും ദിമിത്രി ട്വിറ്ററില്‍ കുറിച്ചു. 

വ്‌ലാഡിമര്‍ പുടിന്റെ അടുത്ത അനുയായി ആയ ദിമിത്രിയുടെ പ്രവചനം പുതിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. ദിമിത്രിയുടെ ട്വിറ്റര്‍ ത്രെഡിന് മറുപടിയുമായി ഇലോണ്‍ മസ്‌കും രംഗത്തെത്തി. 'എപിക് ത്രെഡ്' എന്നാണ് മസ്‌ക് ഇതിന് മറുപടി നല്‍കിയത്. നിലവില്‍ റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ചെയര്‍മാന്‍ ആണ് ദിമിത്രി. 

ആഭ്യന്തര കലാപത്തെ തുടര്‍ന്ന് കാലിഫോര്‍ണിയയും ടെക്‌സാസും അമേരിക്കയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കും. ഇത് ടെക്‌സാസ്-മെക്‌സിക്കോ യൂണിയന്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കും. ആഭ്യന്തര യുദ്ധത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇലോണ്‍ മസ്‌ക് വിജയിക്കും- ദിമിത്രി കുറിച്ചു. 

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തിരിച്ചെത്തും. യുകെയുടെ തിരിച്ചെത്തലോടെ യൂറോപ്യന്‍ യൂണിയന്‍ തകരും. യുക്രൈന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ പോളണ്ടും ഹംഗറിയും കയ്യേറും. ജര്‍മനിയും ബാള്‍ട്ടിക് പ്രദേശങ്ങളും ചേര്‍ത്ത് 'ഫോര്‍ത്ത് റീച്ച്' രൂപീകരിക്കപ്പെടും.  പോളണ്ടും ഫോര്‍ത്ത് റീച്ചും തമ്മില്‍ യുദ്ധം നടക്കുകയും യൂറോപ്പ് രണ്ടായി വിഭജിക്കപ്പെടുകയും ചെയ്യുമെന്നും ദിമിത്രി പ്രവചിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com