ഹജ്ജ് തീര്‍ഥാടനം നാളെ തുടങ്ങും; കേരളത്തില്‍നിന്ന് 5758 പേര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 07:23 AM  |  

Last Updated: 06th July 2022 07:23 AM  |   A+A-   |  

hajj

ഫയല്‍ ചിത്രം

 

മക്ക: രണ്ടു വർഷത്തെ ഇടവേളയ്‌ക്കുശേഷമുള്ള ഹജ്ജ് തീർഥാടനത്തിന്‌ നാളെ തുടക്കമാകും. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള ഹാജിമാര്‍ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുവാന്‍ ഇന്ന് വൈകുന്നേരം മുതല്‍ മിന താഴ്വാരത്ത് എത്തി തുടങ്ങും. കോവിഡ്‌ വാക്‌സിനെടുത്ത 65-നു താഴെ പ്രായക്കാർക്കാണ്‌ അനുമതി. 

രണ്ടുവര്‍ഷമായി ഹജ്ജ് കര്‍മ്മം സൗദിക്കകത്തുനിന്നുള്ള പരിമിതമായ ഹാജിമാര്‍ മാത്രമായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. എന്നാല്‍ ഇത്തവണ വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്കുകൂടി ഹജ്ജ് കര്‍മത്തിന് അവസരം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് അറഫാ സംഗമം. ശനിയാഴ്ച സൗദിയിൽ ബലിപെരുന്നാൾ ആഘോഷിക്കും.

സുരക്ഷ, ചികിത്സ അടക്കം എല്ലാ ഒരുക്കവും പൂർത്തിയായതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാതെ മക്കയിൽ പ്രവേശിക്കുന്നവർക്ക് 10,000 റിയാൽ പിഴയുണ്ടാകും.

ഇന്ത്യയില്‍നിന്ന് 79,237 തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. 56,637 ഹാജിമാര്‍ ഔദ്യോഗീക ഹജ്ജ് കമ്മിറ്റി വഴിയും ബാക്കിയുള്ളവര്‍ സ്വകാര്യ ഗ്രൂപ്പുവഴിയുമാണ് എത്തിയത്. കേരളത്തില്‍നിന്ന് 5758 പേര്‍ ഹജ്ജ് കമ്മിറ്റി വഴി എത്തി. ഇന്ന് സന്ധ്യയോടെ ഇന്ത്യന്‍ ഹാജിമാരുടെ സംഘവും അവരുടെ താമസസ്ഥലത്തുനിന്നും മിനായിലേക്ക് നീങ്ങും. അതേസമയം ഇന്ത്യന്‍ ഹാജിമാര്‍ പൂര്‍ണ ആരോഗ്യവന്‍മാരാണെന്ന് ഇന്ത്യ ഹജജ്മിഷന്‍ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ശനിയാഴ്ച വരെ ഇടി മിന്നലൊടു കൂടിയ മഴ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ