കൊട്ടാരത്തില്‍ അതീവ സുരക്ഷാ ബങ്കര്‍, നോട്ടുശേഖരം എണ്ണി പ്രതിഷേധക്കാര്‍- വീഡിയോ 

സുരക്ഷാ സൈന്യത്തിന്റെ സഹായത്തോടെ രക്ഷപ്പെട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ പ്രസിഡന്റ് കൊട്ടാരത്തില്‍ അതീവ സുരക്ഷാ ബങ്കര്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്
ശ്രീലങ്കന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ കണ്ടെത്തിയ അതീവ സുരക്ഷാ ബങ്കറിന്റെ ദൃശ്യം
ശ്രീലങ്കന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ കണ്ടെത്തിയ അതീവ സുരക്ഷാ ബങ്കറിന്റെ ദൃശ്യം

കൊളംബോ:  സുരക്ഷാ സൈന്യത്തിന്റെ സഹായത്തോടെ രക്ഷപ്പെട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ പ്രസിഡന്റ് കൊട്ടാരത്തില്‍ അതീവ സുരക്ഷാ ബങ്കര്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. പ്രക്ഷോഭകര്‍ ഔദ്യോഗിക വസതി വളയുന്നതിന് തൊട്ടുമുന്‍പാണ് രജപക്‌സെ രക്ഷപ്പെട്ടത്. ബങ്കര്‍ വഴിയാകാം രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതിനിടെ, രജപക്‌സെ എവിട എന്നതിനെ സംബന്ധിച്ച അവ്യക്തത തുടരുകയാണ്. സ്പീക്കര്‍ അബെയവര്‍ധനയുമായി മാത്രമാണ് പ്രസിഡന്റ് ആശയവിനിമയം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം
രജപക്സെയുടെ ഔദ്യോഗികവസതിയില്‍നിന്ന് ദശലക്ഷക്കണക്കിന് ശ്രീലങ്കന്‍ രൂപ കണ്ടെടുത്തെന്ന അവകാശവാദവുമായി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ രംഗത്തെത്തി. കണ്ടെടുത്ത നോട്ടുകള്‍ പ്രതിഷേധക്കാര്‍ എണ്ണുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പണം സുരക്ഷാ വിഭാഗങ്ങള്‍ക്ക് കൈമാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശനിയാഴ്ചയാണ് പ്രസിഡന്റ് രജപക്സെ രാജിവെക്കണമെന്ന ആവശ്യവുമായി കൊളംബോയില്‍ സ്ഥിതിചെയ്യുന്ന പ്രസിഡന്റിന്റെ ഔദ്യോഗികവസതി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ കയ്യേറിയത്. മാസങ്ങളായി രാജ്യംനേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ-ഇന്ധനക്ഷാമവുമാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിലേക്ക് ജനങ്ങളെ തള്ളിവിട്ടത്.പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് പ്രതിഷേധക്കാര്‍ ഇരച്ചെത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com