ശ്രീലങ്കയില്‍ ജനങ്ങള്‍ പിടിച്ചെടുത്ത പ്രസിഡന്റിന്റെ കൊട്ടാരം തിരികെ നല്‍കും

പ്രസിഡന്റിന്റെ കൊട്ടാരവും പ്രധാനമന്ത്രിയുടെ ഓഫീസും അടക്കം പ്രക്ഷോകര്‍ പിടിച്ചെടുത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തിരിച്ചു നല്‍കണമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ആവശ്യപ്പെട്ടിരുന്നു
ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷം/ എഎഫ്പി
ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷം/ എഎഫ്പി
Updated on
1 min read

കൊളംബൊ:  ശ്രീലങ്കയില്‍ പ്രക്ഷോഭകര്‍ പിടിച്ചെടുത്ത പ്രസിഡന്റിന്റെ കൊട്ടാരവും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും തിരിച്ചു നല്‍കും. പ്രസിഡന്റിന്റെ കൊട്ടാരവും പ്രധാനമന്ത്രിയുടെ ഓഫീസും അടക്കം പ്രക്ഷോഭകര്‍ പിടിച്ചെടുത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തിരിച്ചു നല്‍കണമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ആവശ്യപ്പെട്ടിരുന്നു.

ജൂലൈ 9നാണ് പ്രസിഡന്റിന്റെ ഓഫീസും വസതിയും ജനങ്ങള്‍ പിടിച്ചെടുത്തത്. പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്ന ജനങ്ങള്‍ കൊട്ടാരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

ബുധനാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസും ജനങ്ങള്‍ പിടിച്ചെടുത്തു. പൊലീസും ജനങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. 

രാജ്യം വിട്ട പ്രസിഡന്റ് ഗോതബായ രജപക്‌സെ ഇതുവരെയും രാജി പ്രഖ്യാപനം നടത്തിയിട്ടില്ല. മാലിദ്വീപില്‍ നിന്നും ഗോതബായ സിംഗപ്പൂരിലേക്ക് പറന്നെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെനിന്ന് സൗദിയിലേക്ക് പോകുമെന്നാണ് സൂചന. ഗോതബായ രജപക്‌സെയ്ക്ക് എതിരെ കഴിഞ്ഞദിവസം മാലിദ്വീപിലും പ്രതിഷേധം നടന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
Will the US-Iran peace deal benefit India?; What will be the benefit to the common man from opening Hormuz?; Hopes on oil prices and Chabahar port
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com