ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ ഇന്ത്യന്‍ വംശജന്‍; മൂന്നാം റൗണ്ടിലും ഋഷി സുനക് മുന്നില്‍ 

മൂന്നാം റൗണ്ടില്‍ വാണിജ്യ മന്ത്രി പെന്നി മോര്‍ഡൗണ്ട് 82 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് തുടരുകയാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഒരു ഇന്ത്യന്‍ വംശജന്‍ എത്താനുള്ള സാധ്യതകള്‍ വര്‍ധിക്കുന്നു. മത്സര രംഗത്തുള്ള ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് മൂന്നാം റൗണ്ടിലും മുന്നില്‍ നില്‍ക്കുന്നു. പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ നാലിലേക്ക് ചുരുങ്ങിയപ്പോള്‍ ഏറ്റവും മുന്‍തൂക്കം നിലവില്‍ ഋഷി സുനകിനാണ്. 

ഇന്നലെ നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പില്‍ 115 കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരുടെ പിന്തുണയാണ് ഋഷി നേടിയത്. 358 എംപിമാരില്‍ 357 പേര്‍ വോട്ടു ചെയ്തു. രണ്ടാം റൗണ്ടില്‍ 101 വോട്ടുകളാണ് ഋഷി നേടിയത്. 

മൂന്നാം റൗണ്ടില്‍ വാണിജ്യ മന്ത്രി പെന്നി മോര്‍ഡൗണ്ട് 82 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. പക്ഷെ, മുന്‍ റൗണ്ടിലെ അപേക്ഷിച്ച് മോര്‍ഡൌണ്ട് നേടിയത് കുറഞ്ഞ വോട്ടുകളാണ്. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 71 വോട്ടുകള്‍ നേടി മൂന്നാമതാണ്. നാലാം സ്ഥാനത്തുള്ള മുന്‍ മന്ത്രി കെമി ബാഡെനോക്ക് നേടിയത് 58 വോട്ടുകളാണ്. അഞ്ചാം സ്ഥാനത്തെത്തിയ ടോം തുഗെന്ധത്താണ് പുറത്തായത്.

നാളെ നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ രണ്ടായി ചുരുങ്ങും. പാര്‍ലമെന്റേറിയന്‍മാര്‍ക്കിടയില്‍ ഋഷിക്ക് വ്യക്തമായ പിന്തുണയുണ്ടെങ്കിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ പെന്നി മോര്‍ഡൌന്റിനാണ് മുന്‍തൂക്കം. മത്സരത്തിന്റെ അവസാന ഫലം നിര്‍ണയിക്കുന്നതും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളായ രണ്ട് ലക്ഷത്തിലധികം പേരുടെ വോട്ടുകളാണ്. സെപ്റ്റംബര്‍ അഞ്ചിനാണ് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com