മുതലയെ ആക്രമിച്ച് സിംഹം, പൊരിഞ്ഞ പോരാട്ടം; ഒടുവില്‍- വീഡിയോ 

സൗത്ത് ആഫ്രിക്കയിലെ എന്റാബനി വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്
മുതലയെ ആക്രമിക്കുന്ന സിംഹത്തിന്റെ ദൃശ്യം
മുതലയെ ആക്രമിക്കുന്ന സിംഹത്തിന്റെ ദൃശ്യം

മുതലയെ സാധാരണയായി മറ്റു വന്യമൃഗങ്ങള്‍ ഉപദ്രവിക്കാറില്ല. പലപ്പോഴും മുതലയെ കണ്ടാല്‍ മറ്റു മൃഗങ്ങള്‍ മാറി നടക്കുന്നതാണ് പതിവ്. വെള്ളത്തില്‍ മുതല കൂടുതല്‍ അപകടകാരി ആണ് എന്നതിനാല്‍ വെള്ളം കുടിക്കാന്‍ ഇറങ്ങുമ്പോള്‍ മറ്റു മൃഗങ്ങള്‍ ചുറ്റിലും കണ്ണോടിക്കുന്ന ദൃശ്യങ്ങള്‍ നിരവധി പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ കരയില്‍ കിടന്ന മുതലയെ ആക്രമിക്കാന്‍ ശ്രമിച്ച സിംഹം ഒടുവില്‍ പിന്മാറുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

സൗത്ത് ആഫ്രിക്കയിലെ എന്റാബനി വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്.ആണ്‍ സിംഹമാണ് മുതലയെ ആക്രമിച്ചത്. ആണ്‍ സിംഹത്തിനൊപ്പം സിംഹക്കുട്ടികളുമുണ്ടായിരുന്നു. കുടുംബത്തോടൊപ്പം ഇവിടം സന്ദര്‍ശിക്കാനെത്തിയ 15 കാരനായ കോണര്‍ ഡേവ്‌സ് ആണ് ഈ അപൂര്‍വ ദൃശ്യം ക്യാമറയില്‍ പതര്‍ത്തിയത്. സഫാരിക്കിടയിലാണ് ഇവര്‍ ഈ ദൃശ്യം കണ്ടത്. 

കൂറ്റന്‍ മുതലയുടെ കാലില്‍ പിടിച്ച് സിംഹം വലിക്കുന്നതും അതിനെ ആക്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം. സിംഹം പിടികൂടിയ മുതലയുടെ കഴുത്തില്‍ കടിച്ചുവലിച്ച് അതിനെ മലര്‍ത്തിയിട്ടു. രക്ഷപ്പെടാനായി മുതല പ്രത്യാക്രമണം നടത്തി. സമീപത്തേക്കെത്തിയ മറ്റ് സിംഹങ്ങള്‍ മുതലയുടെ സമീപത്തേക്കെത്തിയെങ്കിലും പിന്നീട് ഭയന്ന് പിന്‍മാറി.

ഒടുവില്‍ സിംഹത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് തടാകത്തിലേക്കിറങ്ങാന്‍ ശ്രമിച്ച മുതലയുടെ പിന്നാലെ വീണ്ടും വീണ്ടും സിംഹമെത്തി.പിന്‍കാലില്‍ കടിച്ചുവലിച്ചു. എന്നാല്‍ മുതല പിന്നിലേക്ക് തിരിഞ്ഞതോടെ പിടിവിട്ട് പിന്‍മാറി. ടുവില്‍ മുതല തടാകത്തിലേക്കിറങ്ങി നീന്തിമറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com