സന്ദര്‍ശകനെ ടീ ഷര്‍ട്ടില്‍ പിടികൂടി, വലിച്ചടുപ്പിച്ചു, കാലില്‍ പൂട്ടിട്ട് ഒറാങുട്ടാന്‍; വിഡിയോ

മൃഗശാലയില്‍ ഒറാങുട്ടാന്‍ സന്ദര്‍ശകനെ കാലില്‍ പിടികൂടുന്നതിന്റെ വിഡിയോ വൈറല്‍
വിഡിയോ ദൃശ്യം
വിഡിയോ ദൃശ്യം

മൃഗശാലയില്‍ ഒറാങുട്ടാന്‍ സന്ദര്‍ശകനെ കാലില്‍ പിടികൂടുന്നതിന്റെ വിഡിയോ വൈറല്‍. ഇന്‍ഡോനേഷ്യയിലെ കസാങ് കുലിം മൃഗശാലയിലാണ് സംഭവം. 

കൂടിന് അടുത്തേക്ക് കൈ നീട്ടിയെത്തിയ സന്ദര്‍ശകനെ ഒറാങുട്ടാന്‍ അഴികള്‍ക്കിടയിലൂടെ പിടികൂടുന്നതാണ് ദൃശ്യങ്ങളില്‍. ആദ്യം ടീ ഷര്‍ട്ടിലാണ് പിടികിട്ടിയത്. പന്നീട് സന്ദര്‍ശകനെ കൂടിനടുത്തേക്കു വലിച്ച് അടുപ്പിച്ച ഒറാങുട്ടാന്‍ കാലില്‍ പിടിത്തമിട്ടു. ഇയാളെ സഹായിക്കാനെത്തിയ മറ്റൊരു സന്ദര്‍ശനെയും ഒറാട്ടുട്ടാന്‍ ലക്ഷ്യമിടുന്നത് ദൃശ്യങ്ങളിലുണ്ട്. 

വിഡിയോ ലക്ഷങ്ങളാണ് ഇതുവരെ കണ്ടത്. ഇതിനിടെ മൃഗശാലകളില്‍ സന്ദര്‍ശകരുടെ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകളും ഉയരുന്നുണ്ട്. മനുഷ്യരേക്കാള്‍ ഏഴിരട്ടി ശക്തിയുള്ള ജീവിയാണ് ഒറാങുട്ടാന്‍ എന്നും അതിനെ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com