ലോക സുന്ദരി മത്സരത്തില്‍ ഇന്ത്യന്‍ വംശജ ഫസ്റ്റ് റണ്ണറപ്പ്; പേസ്‌മേക്കറുമായി ജീവിതം, മുഖത്തേറ്റ പൊള്ളലിനേയും അതിജീവിച്ച് ശ്രീ സെയ്‌നി

അമേരിക്കയെയാണ് സെയ്നി പ്രതിനിധീകരിച്ചത്. പോളണ്ടന്റിന്റെ കരോലിന ബീലാവസ്കയാണ് ലോക സുന്ദരി
ശ്രീ സെയ്നി/പിടിഐ
ശ്രീ സെയ്നി/പിടിഐ


മിസ് വേൾഡ് 2021ൽ ഫസ്റ്റ് റണ്ണറപ്പ് ആയി ഇന്ത്യൻ വംശജ ശ്രീ സെയ്നി. പേസ്മേക്കറുമായി ലോക സുന്ദരി പട്ടത്തിന് എത്തി സെയ്നി ലോകത്തിന്റെ കയ്യടി നേടുന്നു. അമേരിക്കയെയാണ് സെയ്നി പ്രതിനിധീകരിച്ചത്. പോളണ്ടന്റിന്റെ കരോലിന ബീലാവസ്കയാണ് ലോക സുന്ദരി.  

പഞ്ചാബിലെ ലുധിയാനയിലാണ് ശ്രീ സെയ്നി ജനിച്ചത്. സെയ്നിക്ക് 5 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ അമേരിക്കയിലേക്ക് ചേക്കേറി.  വാഷിങ്ടണിലാണ് സെയ്നി പിന്നെ വളർന്നത്. ഹൃദ്രോഗത്തെ തുടർന്ന് 12ാം വയസ് മുതൽ കൃത്രിമ പേസ്മേക്കറുമായാണ് സെയ്നിയുടെ ജീവിതം.  കാറപടകത്തിൽപ്പെട്ട് സെയ്നിയുടെ മുഖത്തിന് പൊള്ളലേറ്റിരുന്നു. ഇങ്ങനെ മുൻപിലെത്തിയ പ്രതിസന്ധികളോട് പൊരുതിയായിരുന്നു ഫാഷൻ ലോകത്ത് സെയ്നി പേരുറപ്പിച്ചത്. 

മിസ് വേൾഡ് അമേരിക്ക 2021 ടൈറ്റിൽ നേടുന്ന ആദ്യ ഇന്ത്യൻ വംശജയുമായി സെയ്നി മാറിയിരുന്നു. സാൻ യുവാനിലുള്ള കോക്ക കോള മ്യൂസിക് ഹാളിൽ വ്യാഴാഴ്ചയായിരുന്നു ലോക സുന്ദരി പട്ടത്തിനായുള്ള മത്സരം. ഇന്ത്യയുടെ മാനസ വാരണാസിക്ക് 13ാം സ്ഥാനം ലഭിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com